മുംബൈ:ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചന് ട്വിറ്ററിൽ 45 ദശലക്ഷം ഫോളോവേഴ്‌സ്. ട്വിറ്ററിന് പുറമെ, ഫേസ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലും സജീവമായ താരത്തിന് 45 മില്യൺ ഫോളോവേഴ്‌സുണ്ടായെന്ന് അമിതാഭ് ബച്ചൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയത്.
ബിഗ് ബിക്ക് ട്വിറ്ററിൽ 45 മില്യൺ ഫോളോവേഴ്‌സ് - big b followers twitter news
45 മില്യൺ ഫോളോവേഴ്‌സിനെ ട്വിറ്ററിൽ സ്വന്തമാക്കിയെന്ന് അമിതാഭ് ബച്ചൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
ബിഗ് ബിക്ക് ട്വിറ്ററിൽ 45 മില്യൺ ഫോളോവേഴ്‌സ്
ബിഗ് ബിയുടെ റെക്കോഡ് ഫോളോവേഴ്‌സിന്‍റെ നേട്ടത്തെ കുറിച്ച് അദ്ദേഹത്തിന്‍റെ ആരാധകൻ ട്വിറ്ററിലൂടെ പങ്കുവെച്ച ചിത്രമാണ് അമിതാഭ് ബച്ചൻ പോസ്റ്റ് ചെയ്‌തത്. ഒപ്പം ചിത്രത്തിന് പിന്നിലുള്ള വികാരാതീതമായ ഓർമയും അദ്ദേഹം കുറിച്ചിട്ടുണ്ട്. ഈ ചിത്രം തനിക്ക് വളരെ വിലപ്പെട്ടതാണെന്നും ഒരു അപകടത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോൾ എടുത്ത ചിത്രമാണിതെന്നും ബിഗ് ബി പറഞ്ഞു. അപ്പോഴാണ് തന്‍റെ അച്ഛനെ വളരെ വിഷമകരമായി താൻ ആദ്യമായി കണ്ടെതെന്നും അമിതാഭ് ബച്ചൻ കൂട്ടിച്ചേർത്തു.