ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമയിലെ ഇതിഹാസം അമിതാഭ് ബച്ചന്‍ കൊവിഡ് ചികിത്സ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി രണ്ട് കോടി രൂപ സംഭാവന ചെയ്‌തു. ഗുരുദ്വാര റകാബ് ഗഞ്ച് സാഹിബിലെ ശ്രീ ഗുരു തേജ് ബഹാദൂർ കൊവിഡ് കെയർ സെന്‍ററിനാണ് നടന്‍ സഹായം നല്‍കിയത്. ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് മഞ്ജിന്ദർ സിംഗ് സിർസയാണ് ഈ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. അമിതാഭ് ബച്ചന്‍റെ ഈ പ്രവൃത്തിയെ സല്യൂട്ട് ചെയ്യുന്നുവെന്നും മഞ്ജിന്ദർ സിംഗ് ട്വിറ്ററില്‍ കുറിച്ചു. ഡല്‍ഹി ഓക്‌സിജൻ വിതരണത്തിൽ പ്രതിസന്ധി നേരിട്ടപ്പോള്‍ എല്ലാ ദിവസവും നടക്കുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് ബച്ചന്‍ വിളിച്ചന്വേഷിച്ചിരുന്നുവെന്നും തിങ്കളാഴ്ച ഉച്ചമുതൽ 300 കിടക്കകള്‍ സജ്ജീകരിച്ച് രോഗികളെ ശുശ്രൂഷിച്ച് തുടങ്ങിയെന്നും അദ്ദേഹം കുറിച്ചു.
കൊവിഡ് ചികിത്സ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ രണ്ട് കോടി നല്‍കി ബിഗ് ബി - അമിതാഭ് ബച്ചന്‍ കൊവിഡ് പ്രവര്‍ത്തനങ്ങള്‍
ഗുരുദ്വാര റകാബ് ഗഞ്ച് സാഹിബിലെ ശ്രീ ഗുരു തേജ് ബഹാദൂർ കൊവിഡ് കെയർ സെന്‍ററിനാണ് നടന്‍ അമിതാഭ് ബച്ചന്‍ സഹായം നല്‍കിയത്. ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് മഞ്ജിന്ദർ സിംഗ് സിർസയാണ് ഈ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്
78 കാരനായ താരം വിദേശത്ത് നിന്ന് ഓക്‌സിജൻ സിലിണ്ടറുകള്‍ എത്തിച്ചിരുന്നുവെന്നും ട്വീറ്റിൽ സിർസ അറിയിച്ചു. അമിതാഭ് ബച്ചന്‍ ഒരു റീല്‍ ഹീറോ മാത്രമല്ല യഥാർഥ ജീവിതത്തിലും നായകനാണെന്നും അദ്ദേഹം കുറിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്‍റെ മാരകമായ രണ്ടാമത്തെ തരംഗവുമായി പൊരുതുന്ന ഇന്ത്യയെ സഹായിക്കണമെന്ന് ലോകത്തോട് വാക്‌സ് ലൈവ് എന്ന പരിപാടിയിൽ പങ്കെടുത്ത് ഞായറാഴ്ച ബച്ചൻ അഭ്യർഥിച്ചിരുന്നു. അതേസമയം കോന്‍ ബനേഗ ക്രോര്‍പതി 13 സീസണിന്‍റെ അവതാരകനായി ബച്ചന്‍ ഉടന്‍ മിനി സ്ക്രീനിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Also read: നടന്‍ മന്‍സൂര്‍ അലി ഖാന്‍ ആശുപത്രിയില്‍