കേരളം

kerala

ETV Bharat / sitara

ലഹരി പാര്‍ട്ടി: ആരോപണങ്ങള്‍ നിഷേധിച്ച് കരണ്‍ ജോഹര്‍ - ലഹരിമരുന്ന് കേസ്

താന്‍ മയക്കുമരുന്ന് ഉപയോഗിക്കുകയോ മയക്കുമരുന്ന് ഉപയോഗിക്കാന്‍ ആരെയെങ്കിലും പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് കരണ്‍ ജോഹര്‍ പറയുന്നു.

Amid NCB Drug Probe Karan Johar Issues Statement  Karan Johar Issues Statement  NCB Drug Probe Karan Johar  Karan Johar Issues  NCB Drug Probe  ആരോപണങ്ങള്‍ നിഷേധിച്ച് കരണ്‍ ജോഹര്‍  കരണ്‍ ജോഹര്‍ വാര്‍ത്തകള്‍  ലഹരിമരുന്ന് കേസ്  സുശാന്ത് സിംഗ് രജ്‌പുത്ത് കേസ്
ലഹരി പാര്‍ട്ടി, ആരോപണങ്ങള്‍ നിഷേധിച്ച് കരണ്‍ ജോഹര്‍

By

Published : Sep 26, 2020, 4:40 PM IST

ബോളിവുഡ് യുവനടന്‍ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണശേഷം ഉയര്‍ന്നുവന്ന ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. ബോളിവുഡിലെ മുന്‍നിര നായികമാരിലേക്ക് അടക്കം അന്വേഷണം നീളുകയും ദീപിക പദുകോണ്‍, സാറാ അലിഖാന്‍, ശ്രദ്ധ കപൂര്‍ എന്നീ നടിമാരെ എന്‍സിബി ചോദ്യം ചെയ്ത് വരികയുമാണ്. ബോളിവുഡിലെ ലഹരി മരുന്ന് ഉപയോഗം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചപ്പോള്‍ സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ക്കായി നടത്തിയ ഒരു പാര്‍ട്ടിയുടെ വീഡിയോ വലിയ തോതില്‍ പ്രചരിച്ചിരുന്നു. വീഡിയോയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്‍റെ സൂചനകളുണ്ടെന്നാണ് ആരോപണം. വിക്കി കൗശല്‍, രണ്‍ബീര്‍ കപൂര്‍, വരുണ്‍ ധവാന്‍, സോയ അക്തര്‍, ഷാഹിദ് കപൂര്‍, മലൈക അറോറ, അര്‍ജുന്‍ കപൂര്‍ തുടങ്ങി നിരവധി താരങ്ങളാണ് അന്ന് വിരുന്നില്‍ പങ്കെടുത്തത്. ഇപ്പോള്‍ കരണ്‍ ജോഹര്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ആരോപണങ്ങള്‍ വ്യാജവും അടിസ്ഥാന രഹിതവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വലിയ കുറിപ്പിലാണ് കരണ്‍ ജോഹര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. താന്‍ മയക്കുമരുന്ന് ഉപയോഗിക്കുകയോ മയക്കുമരുന്ന് ഉപയോഗിക്കാന്‍ ആരെയെങ്കിലും പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് കരണ്‍ ജോഹര്‍ പറയുന്നു. 2019 ജൂലൈ 28ന് എന്‍റെ വസതിയില്‍ നടന്ന ഒരു പാര്‍ട്ടിയില്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി ചില വാര്‍ത്താ ചാനലുകള്‍, പ്രിന്‍റ്, ഇലക്‌ട്രോണിക് മീഡിയ, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം എന്നിവ തെറ്റിദ്ധരിപ്പിക്കുന്നു. ആരോപണങ്ങള്‍ തെറ്റാണെന്ന് ഞാന്‍ 2019ല്‍ തന്നെ വ്യക്തമാക്കിയിരുന്നതാണ് കരണ്‍ ജോഹര്‍ പറഞ്ഞു.

വീഡിയോയെ കുറിച്ച്‌ നാര്‍കോട്ടിക് കണ്‍ട്രോള്‍ വിഭാഗം അന്വേഷണം നടത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതവും വ്യാജവുമാണ്. ഇത്തരം അപവാദ പ്രചരണങ്ങള്‍ തന്നെയും കുടുംബത്തെയും സഹപ്രവര്‍ത്തകരെയും ധര്‍മ്മ പ്രൊഡക്ഷന്‍സ് ബാനറിനെയും അവഹേളിക്കുന്നതാണ് കരണ്‍ ജോഹര്‍ പറഞ്ഞു. നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ വെള്ളിയാഴ്ച കരണ്‍ ജോഹറിന്‍റെ ധര്‍മ പ്രൊഡക്ഷന്‍സ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ക്ഷിതിജ് രവി പ്രസാദിനെയും അനുഭവ് ചോപ്രയെയും ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇരുവരെയും തനിക്ക് വ്യക്തിപരമായി പരിചയമില്ലെന്നാണ് കരണ്‍ ജോഹര്‍ പറഞ്ഞത്.

ABOUT THE AUTHOR

...view details