എക്‌സൽ എന്‍റര്‍ടെയ്‌ന്‍മെന്‍റ് നിർമിക്കുന്ന ആമസോൺ പ്രൈം ഒറിജിനൽ സീരിസ് 'മെയ്‌ഡ് ഇൻ ഹെവൻ'ന്‍റെ സീസൺ 2വിന്‍റെ ചിത്രീകരണം ആരംഭിച്ചു. സീരിസില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ശോഭിത ധൂലിപാലയാണ് സീരിസിന്‍റെ രണ്ടാം സീസണിന്‍റെ ചിത്രീകരണം ആരംഭിച്ച സന്തോഷം പങ്കുവെച്ചത്. സോയ അക്തർ, റീമ കഗ്തി, നിത്യ മെഹ്റ, അലങ്കൃത ശ്രീവാസ്തവ, നീരജ് ഗെയ്വാൻ എന്നിവർ ചേർന്നാണ് സീരിസ് ഒരുക്കുന്നത്. താര, കരണ്‍ എന്നീ വെഡ്ഡിങ് പ്ലാനേഴ്‌സിന്‍റെ ജീവിതത്തിലൂടെയാണ് ഈ സീരിസ് സഞ്ചരിക്കുന്നത്.
മെയ്‌ഡ് ഇൻ ഹെവൻ സീസൺ 2 വരുന്നു, സന്തോഷം പങ്കുവെച്ച് ശോഭിത ധൂലിപാല - ശോഭിത ധൂലിപാല സിനിമകള്‍
2019ല്‍ ആണ് ആദ്യ ഭാഗം ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്‌തത്. ഒമ്പത് എപ്പിസോഡുകളാണ് ഉണ്ടായിരുന്നത്. ആദ്യ ഭാഗത്തിന് നിരവധി ആരാധകരും ഉണ്ടായിരുന്നു
മെയ്‌ഡ് ഇൻ ഹെവൻ സീസൺ 2 വരുന്നു, സന്തോഷം പങ്കുവെച്ച് ശോഭിത ധൂലിപാല
നേരത്തെ തുടങ്ങേണ്ടിയിരുന്ന രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം കൊവിഡ് മൂലം മുടങ്ങി കിടക്കുകയായിരുന്നു. 2019ല്‍ ആണ് ആദ്യ ഭാഗം ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്‌തത്. ഒമ്പത് എപ്പിസോഡുകളാണ് ഉണ്ടായിരുന്നത്. ആദ്യ ഭാഗത്തിന് നിരവധി ആരാധകരും ഉണ്ടായിരുന്നു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്‌ത് 2019ല്‍ റിലീസ് ചെയ്‌ത മൂത്തോനിലെ റോസിയായുള്ള പ്രകടനത്തിലൂടെ മലയാളത്തില്‍ ശ്രദ്ധ നേടിയ നടി കൂടിയാണ് ശോഭിത ധൂലിപാല. ദുല്‍ഖര്‍ സല്‍മാന്‍ സിനിമ കുറുപ്പിലും നായികയാണ് ശോഭിത.