വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ നായികയായി മാറിയ അമല പോള്‍ ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നു. ബോളിവുഡിലെ പഴയകാല താരം പര്‍വീണ്‍ ബാബിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ നായികയായിട്ടാണ് അമല ബോളിവുഡിലേക്ക് എത്തുന്നത്. സംവിധായകന്‍ മഹേഷ് ബട്ടാണ് ചിത്രം ഒരുക്കുന്നത്.
പര്‍വീണ്‍ ബാബിയുടെ കഥ വെള്ളിത്തിരയിലേക്ക്; നായികയായി അമല പോള്‍ - mahesh bhatt
സംവിധായകന്‍ മഹേഷ് ബട്ടാണ് ചിത്രം ഒരുക്കുന്നത്. ബോളിവുഡ് കണ്ട ഏറ്റവും വലിയ ഗ്ലാമര്‍ താരങ്ങളില്‍ ഒരാളായിരുന്നു പര്‍വീണ്‍ ബാബി
'ഞാന്‍ ബോളിവുഡില്‍ ഒരു പ്രോജക്‌ട് സൈന്‍ ചെയ്തു. ഇതുവരെയുള്ളതില്‍ വെച്ച് ഞാന്‍ ഏറ്റവും പ്രതീക്ഷയോടെ നോക്കികാണുന്ന ഒന്നാണിത്. ചിത്രീകരണം ഉടന്‍ ആരംഭിക്കും' ചിത്രത്തെ കുറിച്ച് അമല പറഞ്ഞു.
പര്‍വീണ്‍ ബാബിയുടെ കഥ വെബ് സീരിസായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് കണ്ട ഏറ്റവും വലിയ ഗ്ലാമര്‍ താരങ്ങളില്‍ ഒരാളായിരുന്നു പര്‍വീണ്‍ ബാബി. 2005 ജനുവരി 22ന് സ്വന്തം വസതിയില്‍ മരിച്ച നിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. ബോളിവുഡില്‍ സിനിമ ചെയ്യാന്‍ ഒരുങ്ങുകയാണെന്ന് പ്രഖ്യാപനം വന്നതോടെ സന്തോഷത്തിലാണ് അമലപോള്‍ ആരാധകരും.