Pushpa Hindi version crosses 100 crores: നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ച് അല്ലു അര്‍ജുന്‍ ചിത്രം 'പുഷ്‌പ ദ റൈസ്' ഹിന്ദി പതിപ്പ്. തെന്നിന്ത്യന്‍ ആരാധകര്‍ നാളേറെയായി കാത്തിരുന്ന അല്ലു അര്‍ജുന്‍ ചിത്രമായിരുന്നു 'പുഷ്‌പ'. കൊവിഡ് മൂന്നാം തരംഗത്തില്‍ റിലീസ് ചെയ്‌തിട്ടും 'പുഷ്‌പ'യ്‌ക്ക് മികച്ച ബോക്‌സ് ഓഫീസ് കളക്ഷനാണ് ലഭിച്ചത്. കൊവിഡ് മഹാമാരി 'പുഷ്‌പ'യെ തെല്ലും ബാധിച്ചിരുന്നില്ല.
ഇപ്പോള്‍ 'പുഷ്‌പ'യുടെ ഹിന്ദി പതിപ്പിന്‍റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്‌ടിച്ചിരിക്കുകയാണ് 'പുഷ്‌പ'. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ഹിന്ദി പതിപ്പിന് 100 കോടി ലഭിച്ചതായാണ് സൂചന.
ട്രെയ്‌ഡ് അനലിസ്‌റ്റ് രമേഷ് ബാലയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇത് അല്ലു അര്‍ജുന്‍ എന്ന സ്‌റ്റാറിന്‍റെ വിജയമാണെന്നും രമേഷ് ബാല ട്വീറ്റ് ചെയ്‌തു.
തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്‌തത്. ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ ഡിസംബര്‍ 17നാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. തിയേറ്റര്‍ വിജയമായി മാറിയ ചിത്രം ഡിജിറ്റര്‍ പ്ലാറ്റ്‌ഫോമായ ആമസോണിലും റിലീസിനെത്തിയിരുന്നു.
ജനുവരി 14നാണ് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ആമസോണിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. ജനുവരി ഏഴിന് ചിത്രത്തിന്‍റെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ പതിപ്പുകളും പുറത്തിറങ്ങിയിരുന്നു.
ചിത്രത്തില്‍ രക്ത ചന്ദന കടത്തുകാരനായ പുഷ്‌പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിച്ചത്. ഇതുവരെ കാണാത്ത മാനറിസത്തിലും ലുക്കിലുമാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. രശ്‌മിക മന്ദാനയാണ് 'പുഷ്‌പ'യില്‍ അല്ലുവിന്‍റെ നായികയായെത്തിയത്. അല്ലുവിന്‍റെ വില്ലനായി ഫഹദ് ഫാസിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഫഹദിന്‍റെ തെലുങ്കിലേയ്‌ക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു 'പുഷ്‌പ'.
Also Read: വിക്രമിന് ഗാന്ധിയന്‍ തത്വങ്ങള്‍ പിന്തുടരാന്‍ ആകുമോ?