ബോളിവുഡ് താരം ആലിയ ഭട്ടിന്‍റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കും നടന്‍ രണ്‍ബീര്‍ കപൂറിനും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ആലിയ ഭട്ട് കൊവിഡ് പരിശോധനയ്‌ക്ക് വിധേയയായത്. സഞ്ജയ് ലീല ബന്‍സാലിക്കൊപ്പം ഗംഗുഭായി കത്തിയവാഡിയിലും രണ്‍ബീര്‍ കപൂറിനൊപ്പം ബ്രഹ്മാസ്ത്രയിലും ആലിയ ഭട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. താരമിപ്പോള്‍ ഹോം ക്വാറന്‍റൈനില്‍ കഴിയുകയാണ്. ഇതുവരെയുള്ള ദിവസങ്ങളില്‍ എന്നും കൊവിഡ് പരിശോധന നടത്തിയിരുന്നു ആലിയ ഭട്ട്. അതേസമയം കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച രണ്‍ബീര്‍ കപൂര്‍ സുഖം പ്രാപിച്ച് വരികയാണെന്ന് താരവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ആലിയ ഭട്ടിന്‍റെ കൊവിഡ് ഫലം നെഗറ്റീവ് - Ranbir Kapoor news
കൊവിഡ് സ്ഥിരീകരിച്ച സഞ്ജയ് ലീല ബന്‍സാലിക്കൊപ്പം ഗംഗുഭായി കത്തിയവാഡിയിലും രണ്‍ബീര്‍ കപൂറിനൊപ്പം ബ്രഹ്മാസ്ത്രയിലും ആലിയ ഭട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രവര്‍ത്തിച്ച് വരികയായിരുന്നു
ബോളിവുഡിലെ പ്രണയജോഡികളായ രണ്‍ബീറും ആലിയയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണ് ബ്രഹ്മാസ്ത്ര. കഴിഞ്ഞ ദിവസം സെറ്റില്‍ നിന്നും രണ്‍ബീറിനും സംവിധായകനും ഒപ്പം ഇരിക്കുന്ന ചിത്രം ആലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. അജയ് ദേവ്‌ഗണാണ് ഗംഗുഭായി കത്തിയവാഡിയില്‍ ആലിയ ഭട്ടിനൊപ്പം മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. അയാന്‍ മുഖര്‍ജിയാണ് ബ്രഹ്മാസ്ത്ര സംവിധാനം ചെയ്യുന്നത്. അമിതാഭ് ബച്ചന്‍, മൗനി റോയ് എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഗംഗുഭായി കത്തിയവാഡി ജൂലൈ 30ന് തിയേറ്ററുകളിലെത്തും. ഇതിന് പുറമെ റിലീസിനൊരുങ്ങുന്ന മറ്റൊരു ആലിയ ഭട്ട് സിനിമ എസ്.എസ് രാജമൗലി സംവിധാനം ചെയ്‌ത ആര്‍ആര്‍ആറാണ്.