പദ്മാവതിന് ശേഷം സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഗംഗുഭായി കത്തിയാവാഡി'യിലെ ടീസർ പുറത്തിറങ്ങി. കാമാത്തിപ്പുരയുടെ പ്രസിഡന്‍റായി ആലിയ ഭട്ട് എത്തുന്ന ചിത്രത്തിൽ ശന്തനു മഹേശ്വരി, അജയ് ദേവ്ഗണ്‍, വിജയ് റാസ്, ഹുമ ഖുറേഷി, ഇമ്രാന്‍ ഹഷ്മി എന്നിവരും നിർണായക വേഷങ്ങൾ ചെയ്യുന്നു.
ഗംഗുഭായ് ഞെട്ടിക്കും; 'ഗംഗുഭായി കത്തിയാവാഡി' ടീസറെത്തി - alia bhatt gangubai film news latest
സഞ്ജയ് ലീല ബൻസാലിയാണ് 'മാഫിയ ക്വീന്‍സ് ഓഫ് മുംബൈ; സ്റ്റോറീസ് ഓഫ് വിമണ്‍ ഫ്രം ദി ഗ്യാങ്‌ലാന്‍ഡ്‌സ്' എന്ന പുസ്‌തകത്തിനെ ആസ്‌പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത്.
ഇന്ന് ബൻസാലിയുടെ ജന്മദിനത്തിലാണ് ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങിയത്. ഗംഗുഭായ് ആലിയയുടെ എക്കാലത്തെയും മികച്ച കഥാപാത്രമായി മാറുമെന്നാണ് ടീസർ നൽകുന്ന സൂചന.
'മാഫിയ ക്വീന്‍സ് ഓഫ് മുംബൈ; സ്റ്റോറീസ് ഓഫ് വിമണ്‍ ഫ്രം ദി ഗ്യാങ്‌ലാന്‍ഡ്‌സ്' എന്ന പുസ്‌തകത്തിനെ ആസ്‌പദമാക്കിയാണ് സഞ്ജയ് ലീല ബൻസാലി സിനിമ ഒരുക്കുന്നത്. ലോക്ക് ഡൗണിന് ശേഷം കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിങ് പുനരാരംഭിച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സഞ്ജയ് ലീല ബന്‍സാലിയും പെന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഡോ. ജയന്തിലാല്‍ ഗാഡയും ചേര്‍ന്ന് ഗംഗുഭായി കത്തിയാവാഡി നിർമിക്കുന്നു. ജൂലൈ 30ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് ഇന്ന് രാവിലെ നിർമാതാക്കൾ അറിയിച്ചിരുന്നു.