ബോളിവുഡ് യുവതാരം സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണശേഷം വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന ചിത്രമാണ് സഡക് 2. ബോളിവുഡിലെ സ്വജനപക്ഷപാതവുമായി ബന്ധപ്പെട്ട് ചിത്രത്തിന്‍റെ സംവിധായകന്‍ മഹേഷ് ഭട്ടിനും നടി ആലിയ ഭട്ടനിനും നേരെ ഉയര്‍ന്നുവന്ന ആരോപണങ്ങളും വിവാദങ്ങളുമായിരുന്നു ഇതിന് കാരണം. ഇപ്പോള്‍ ഒടിടി റിലീസിന് മുന്നോടിയായി ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ട്രെയിലര്‍ എത്തി നിമിഷങ്ങള്‍ക്കകം തന്നെ ഡിസ്‌ലൈക്കുകളുടെ പെരുമഴയാണ് ലഭിക്കുന്നത്. എന്നാല്‍ ട്രെയിലര്‍ യുട്യൂബ് ട്രെന്‍റിങ് ലിസ്റ്റില്‍ ഒന്നാമതുമാണ്. സുശാന്ത് സിംഗ് രജ്‌പുത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ആളുകള്‍ ഇത്തരത്തില്‍ പ്രതിഷേധം പ്രകടിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ചയാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ യുട്യൂബില്‍ എത്തിയത്. സുശാന്തിന്‍റെ മരണശേഷം റിലീസിനൊരുങ്ങുന്ന ആദ്യ ആലിയ ഭട്ട് ചിത്രം കൂടിയാണ് സഡക് 2. ട്രെയിലറിന് ഇതിനോടകം 85 ലക്ഷത്തിലധികം ഡിസ്‌ലൈക്കാണ് ലഭിച്ചത്. സഞ്ജയ് ദത്താണ് ചിത്രത്തില്‍ നായകന്‍. ആലിയഭട്ട് നായികയാകുന്ന ചിത്രത്തില്‍ ആദിത്യ റോയ് കപൂറും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
സഡക് 2 ട്രെയിലർ: ഡിസ്‌ലൈക്ക് കൊണ്ട് തേച്ചൊട്ടിച്ച് സൈബര്‍ലോകം - സുശാന്ത് സിംഗ് രജ്‌പുത്ത്
ബോളിവുഡിലെ സ്വജനപക്ഷപാതവുമായി ബന്ധപ്പെട്ട് ചിത്രത്തിന്‍റെ സംവിധായകന്‍ മഹേഷ് ഭട്ടിനും നടി ആലിയ ഭട്ടനിനും നേരെ ഉയര്‍ന്നുവന്ന ആരോപണങ്ങളും വിവാദങ്ങളുമാണ് ട്രെയിലറിന് ഇത്രയധികം ഡിസ്‌ലൈക്കുകള്‍ ലഭിക്കാന്‍ കാരണം.
സ്വജനപക്ഷപാതം കണക്കാന്‍ സുശാന്തിന്‍റെ സഹോദരി ഭര്‍ത്താവ് തയ്യാറാക്കിയ 'നെപ്പോമീറ്റര്‍' സഡക് 2നെയാണ് ആദ്യമായി റേറ്റ് ചെയ്തത്. 98 ശതമാനം സ്വജനപക്ഷപാതം ഈ ചിത്രത്തിലുണ്ടെന്നാണ് നെപ്പോമീറ്ററിന്‍റെ കണക്ക്. 20 വര്‍ഷത്തിന് ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് സഡക് 2. 1999ൽ സഞ്ജയ് ദത്ത്, പൂജ ഭട്ട് എന്നിവരെ നായിക നായകന്മാരാക്കി മഹേഷ് ഭട്ട് ഒരുക്കിയ റൊമാന്‍റിക് ത്രില്ലർ ചിത്രം സഡക്കിന്‍റെ രണ്ടാം ഭാഗമാണ് സഡക് 2. വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങുന്ന രണ്ടാംഭാഗം ഒടിടി വഴി റിലീസ് ചെയ്യാനാണ് തീരുമാനം. ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്‌ട്രീം ചെയ്യുക. സ്ട്രീം ചെയ്യാനുള്ള ഹോട്ട് സ്റ്റാറിന്‍റെ തീരുമാനത്തിനെതിരെയും ട്വിറ്ററിൽ ഹോട്ട് സ്റ്റാർ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ടും കഴിഞ്ഞ ദിവസം പ്രതിഷേധം ശക്തമായിരുന്നു.