കേരളം

kerala

ETV Bharat / sitara

റോഷൻ മാത്യുവിന്‍റെ ബോളിവുഡ് ചിത്രം തുടങ്ങി; അണിയറ വിശേഷങ്ങളുമായി ആലിയ ഭട്ട് - roshan mathew darlings news

ആലിയ ഭട്ടും റോഷൻ മാത്യുവും മുഖ്യതാരങ്ങളാകുന്ന ഡാർലിങ്‌സ് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചുവെന്ന് നിർമാതാവ് കൂടിയായ ആലിയ ഭട്ട് അറിയിച്ചു.

റോഷൻ മാത്യു വാർത്ത  ആലിയ ഭട്ട് സിനിമ വാർത്ത  ആലിയ ഭട്ട് റോഷൻ മാത്യു വാർത്ത  റോഷൻ മാത്യു ബോളിവുഡ് ഡാർലിങ്‌സ് വാർത്ത  ഡാർലിങ്‌സ് ആലിയ ഭട്ട് ഷാരൂഖ് ഖാൻ വാർത്ത  darlings shoot began news  darlings alia bhatt news  alia bhatt roshan mathew news'  roshan mathew darlings news  alia bhatt darlings news
ആലിയ ഭട്ട്

By

Published : Jul 4, 2021, 11:08 AM IST

അടി കപ്യാരേ കൂട്ടമണി, ആനന്ദം ചിത്രങ്ങളിൽ തുടങ്ങി പിന്നീട് കൂടെ, മൂത്തോൻ, സി യു സൂൺ, കപ്പേള എന്നീ സിനിമകളിലൂടെ മലയാളത്തിന്‍റെ യുവതാരനിരയിൽ ഇടംപിടിച്ച നടനാണ് റോഷൻ മാത്യു.

ചോക്‌ഡ് എന്ന സിനിമയിലൂടെ ബോളിവുഡിലേക്കും താരം ചുവടുവച്ചുകഴിഞ്ഞു. ഇതിന് പിന്നാലെ ആലിയ ഭട്ടിന്‍റെ നായകനായി റോഷൻ മാത്യുവിന്‍റെ മറ്റൊരു ബോളിവുഡ് ചിത്രം കൂടി വരുന്നതായി ഈ മാസമാദ്യം പ്രഖ്യാപനമുണ്ടായിരുന്നു.

ആലിയ നിർമിക്കുന്ന ആദ്യചിത്രം

ഡാർലിങ്‌സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആലിയ ഭട്ടിന്‍റെ ആദ്യ നിർമാണസംരഭം കൂടിയാണ്. തന്‍റെ ആദ്യനിർമാണ സംരഭവും അതിനേക്കാൾ ഉപരി താൻ അഭിനയിക്കുന്ന ചിത്രത്തിന്‍റെ ആദ്യ ദിവസം കൂടിയാണിന്ന്, എന്ന് കുറിച്ചുകൊണ്ട് ആലിയ ഡാർലിങ്‌സിന്‍റെ അണിയറവിശേഷങ്ങൾ പങ്കുവച്ചു.

More Read: റോഷന്‍ മാത്യുവിന്‍റെ രണ്ടാമത്തെ ബോളിവുഡ് സിനിമ ആലിയ ഭട്ടിനൊപ്പം

കഥാപാത്രത്തിനായി മേക്കപ്പ് ഇടുന്ന ചിത്രങ്ങളും സ്ക്രിപ്റ്റ് വായിക്കുന്ന ചിത്രങ്ങളും താരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തു. കഥാപാത്രത്തിനെ കുറിച്ച് നല്ല ടെൻഷൻ ഉണ്ടെന്നും റോഷൻ മാത്യു, വിജയ് വർമ, ഷെഫാലി ഷാ തുടങ്ങിയ സഹതാരങ്ങൾക്കൊപ്പം പിടിച്ചുനിൽക്കാൻ എല്ലാവരുടെയും ആശംസകൾ വേണമെന്നും ആലിയ ഭട്ട് പറഞ്ഞു.

ജസ്മീത് കെ. റീൻ ആണ് ഡാർലിങ്സ് സംവിധാനം ചെയ്യുന്നത്. ആലിയ ഭട്ടിന് പുറമെ ഷാരൂഖ് ഖാനും ചിത്രത്തിന്‍റെ നിർമാണ പങ്കാളിയാകുന്നു.

ABOUT THE AUTHOR

...view details