Alia Bhatt receives a heartfelt wish: ബോളിവുഡ് താര സുന്ദരി ആലിയ ഭട്ടിന്‍റെ 29ാം ജന്മദിനമാണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്. ഈ പിറന്നാള്‍ ദിനത്തില്‍ താരത്തിന് മുതിര്‍ന്ന താരം നീതു കപൂറില്‍ നിന്നും ജന്മദിനാശംകള്‍ ലഭിച്ചിരിക്കുകയാണ്. ആലിയയുടെ കാമുകന്‍ രണ്‍ബീര്‍ കപൂറിന്‍റെ അമ്മയാണ് നീതു കപൂര്‍. ഏറെ വര്‍ഷങ്ങളായി ആലിയയും രണ്‍ബീറും തമ്മില്‍ പ്രണയത്തിലാണ്.
Neetu Kapoor's heartfelt note to Alia Bhatt: ആലിയക്കൊപ്പമുള്ള ഒരു മനോഹര ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു കൊണ്ടാണ് നീതു കപൂര്‍ ആലിയക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. 'വളരെ മനോഹര ഹൃദയമുള്ള നിനക്ക് ജന്മദിനാശംസകള്‍.' -ഇപ്രകാരമാണ് ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ രണ്‍ബീര്‍ കപൂറിന്‍റെ അമ്മ കുറിച്ചത്.
Alia Bhatt birthday plans: സഹോദരി ഷഹീന്‍ ഭട്ട്, അമ്മ സോണി റസ്‌ദാന്‍ എന്നിവര്‍ക്കൊപ്പം അവധി ആഘോഷിക്കുകയാണ് ആലിയ. ആലിയയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ മൂവരും മാലിദ്വീപില്‍ എത്തിച്ചേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ആലിയയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ രണ്‍ബീര്‍ എത്തിച്ചേരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.