ഗല്ലി ബോയ് ജോഡി രണ്‍വീര്‍ സിങും ആലിയ ഭട്ടും വീണ്ടും പ്രണയ ജോഡികളായി സ്ക്രീനിലെത്താന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്‌ക്ക് വേണ്ടിയാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. ഏയ് ദില്‍ ഹെയ് മുശ്‌കില്‍ എന്ന സിനിമയ്‌ക്ക് ശേഷം കരണ്‍ ഹോജര്‍ വീണ്ടും സംവിധായകന്‍റെ തൊപ്പി അണിയാന്‍ പോകുന്ന സിനിമ കൂടിയായിരിക്കും ഇത്. രണ്‍ബീര്‍ കപൂര്‍, അനുഷ്ക ശര്‍മ, ഐശ്വര്യ റായ് എന്നിവരായിരുന്നു ഏയ് ദില്‍ ഹെയ് മുശ്കിലിലെ അഭിനേതാക്കള്‍.
കരണ്‍ ജോഹറിന്‍റെ സംവിധാനത്തില്‍ പ്രണയ ജോഡികളായി രണ്‍വീറും ആലിയയും? - director Karan johar
ഏയ് ദില്‍ ഹെയ് മുശ്‌കില്‍ എന്ന സിനിമയ്‌ക്ക് ശേഷം കരണ്‍ ഹോജര്‍ വീണ്ടും സംവിധായകന്‍റെ തൊപ്പി അണിയാന്‍ പോകുന്ന സിനിമ കൂടിയാണ് ഇത്
കരണ്‍ ജോഹറിന്‍റെ സംവിധാനത്തില്‍ പ്രണയ ജോഡികളായി രണ്‍വീറും ആലിയയും?
കലങ്കിന് ശേഷം ആലിയ ഭട്ട് ധര്‍മ്മ പ്രൊഡക്ഷനുമായി ഒരുമിക്കുന്ന സിനിമ കൂടിയായിരിക്കും ഇത്. സിനിമയുടെ പേരോ മറ്റ് കൂടുതല്‍ വിവരങ്ങളോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. കരണിന്‍റെ തന്നെ തക്ത് എന്ന ചിത്രത്തിലും ആലിയയും രണ്‍വീറും തന്നെയാണ് നായിക നായകന്മാര്‍. തക്ത് കരണിന്‍റെ ഒരു സ്വപ്ന സിനിമ കൂടിയാണ്. അനില്‍ കപൂര്‍, കരീന കപൂര്‍, വിക്കി കൗശല്‍, ഭൂമി പട്നേക്കര്‍, ജാന്‍വി കപൂര്‍ എന്നിവരാണ് തക്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.