എസ്.എസ് രാജമൗലിയുടെ സംവിധാനത്തിൽ ബാഹുബലിക്ക് ശേഷം വരുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'ആർആർആർ'. ബോളിവുഡിലെയും തെന്നിന്ത്യയിലെയും പ്രശസ്‌ത താരനിര ഒന്നിച്ചെത്തുന്ന ചിത്രത്തിന്‍റെ നിർമാണം അവസാനഘട്ടത്തിലാണ്.
ജൂനിയർ എൻടിആറും രാം ചരണും മുഖ്യകഥാപാത്രങ്ങളാകുന്ന ആർആർആറിൽ ആലിയ ഭട്ടാണ് നായിക. തന്‍റെ ആദ്യ തെന്നിന്ത്യൻ ചിത്രത്തിന്‍റെ ഭാഗമാകാനായി താരം മുൻപ് ഹൈദരാബാദിലെ സിനിമാലൊക്കേഷനിൽ എത്തിയതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
ആർആർആറിലെ സീതയാവാൻ ആലിയ ഭട്ട് വീണ്ടും ലൊക്കേഷനിലേക്ക്
കൊവിഡ് രണ്ടാം തരംഗത്തോടെ നിശ്ചമായ സിനിമാമേഖല വീണ്ടും ചിത്രീകരണത്തിലേക്ക് കടന്നതോടെ ആർആർആറിൽ തന്‍റെ ഭാഗം പൂർത്തിയാക്കാനായി ആലിയ വിമാനത്തിൽ ഹൈദരാബാദിലേക്ക് പുറപ്പെട്ടു. തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ആർആർആറിന്‍റെ ഷൂട്ടിങ് വിശേഷം നടി പങ്കുവച്ചത്.