കേരളം

kerala

ETV Bharat / sitara

'ഇതിനകം തന്നെ രൺബീർ കപൂറുമായി വിവാഹിതയായി'; വെളിപ്പെടുത്തലുമായി ആലിയ ഭട്ട്‌ - Alia Bhatt Ranbir Kapoor movies

Alia Bhatt on wedding plans with Ranbir Kapoor

Alia Bhatt on wedding plans with Ranbir Kapoor  Alia Bhatt is already married to Ranbir Kapoor  Alia Bhatt Gangubai Kathiawadi  Alia Bhatt Ranbir Kapoor movies  Alia Bhatt Ranbir Kapoor marriage
'ഇതിനകം തന്നെ രൺബീർ കപൂറുമായി വിവാഹിതയായി'; വെളിപ്പെടുത്തലുമായി ആലിയ ഭട്ട്‌

By

Published : Feb 11, 2022, 1:29 PM IST

തെലങ്കാന:ബോളിവുഡിന്‍റെ ക്യൂട്ട്‌ പെയേഴ്‌സാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. ഇരുതാരങ്ങളുടെയും വിവാഹ വാര്‍ത്തയാണ് നാളേറെയായി ബോളിവുഡ്‌ ലോകത്തെ ചര്‍ച്ചാ വിഷയം. കഴിഞ്ഞ ഡിസംബറില്‍ ഇരുവരും വിവാഹിതരാകുമെന്ന്‌ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Alia Bhatt Ranbir Kapoor marriage: ഇരുവരുടെയും വിവാഹ വാര്‍ത്ത വീണ്ടും മാധ്യമ ശ്രദ്ധ നേടുകയാണ്‌. വിവാഹത്തെ കുറിച്ചുള്ള ആലിയയുടെ വെളിപ്പെടുത്തലാണ് ശ്രദ്ധേയമാവുന്നത്‌. രണ്‍ബീര്‍ കപൂറുമായി ഇതിനോടകം തന്നെ വിവാഹിതയായെന്ന്‌ ആലിയ ഭട്ട്.

Alia Bhatt Gangubai Kathiawadi: തന്‍റെ ഏറ്റവും പുതിയ ചിത്രം 'ഗംഗുഭായ്‌ കത്യവാടി'യുടെ റിലീസിന്‌ തയ്യാറെടുക്കുകയാണ്‌ ആലിയ. 'ഗംഗുഭായു'ടെ പ്രമോഷന്‍ പരിപാടികളുടെ തിരക്കിലാണിപ്പോള്‍ താരം. ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് രണ്‍ബീറുമായുള്ള വിവാഹത്തെ കുറിച്ചുള്ള താരത്തിന്‍റെ വെളിപ്പെടുത്തല്‍.

Alia Bhatt on wedding plans with Ranbir Kapoor: 'തങ്ങളുടെ വിവാഹം എപ്പോൾ നടന്നാലും അത് മനോഹരമായി നടക്കും' -പ്രമോഷന്‍ പരിപാടിക്കിടെ എപ്പോഴാണ്‌ രണ്‍ബീറുമായുള്ള വിവാഹമെന്ന ചോദ്യത്തിന് താരം മറുപടി പറഞ്ഞു. ഞാൻ ഇതിനകം തന്നെ രൺബീറുമായി വിവാഹിതയാണ്. ഞാൻ അവനെ വിവാഹം കഴിച്ചിട്ട് വളരെ കാലമായെന്ന്‌ കരുതുന്നു. പക്ഷേ അവന്‌ തെറ്റിപറ്റിയിട്ടില്ല. തീർച്ചയായും, ഏതൊരു കാര്യം സംഭവിക്കുന്നതിനും ഒരു കാരണമുണ്ട്‌. ഞങ്ങള്‍ വിവാഹിതരാകുന്ന സമയത്ത്‌ എല്ലാം മനോഹരമായി നടക്കുമെന്ന്‌ തോന്നുന്നു.'- ആലിയ പറഞ്ഞു.

Alia Bhatt Ranbir Kapoor movies: അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന 'ബ്രഹ്‌മാസ്‌ത്ര'യാണ് രണ്‍ബീറും ആലിയയും ഒന്നിച്ചെത്തുന്ന ഇരുവരുടെയും ഏറ്റവും പുതിയ ചിത്രം. ഇരുവരും ആദ്യമായി സ്‌ക്രീന്‍ സ്‌പേസ്‌ പങ്കിടുന്ന ചിത്രം കൂടിയാണിത്‌. 2022 സെപ്റ്റംബർ 9ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസ്‌ ചെയ്യും.

Also Read: ഭാര്യക്കൊപ്പം വീട് പങ്കിടാന്‍ ഭയം; ആദിത്യയുടെ ട്വീറ്റ്‌ വൈറല്‍

ABOUT THE AUTHOR

...view details