HBD Alia Bhatt: ബോളിവുഡ് താര സുന്ദരിയുടെ 29ാം ജന്മദിനാണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ 'ബ്രഹ്‌മാസ്‌ത്ര'യിലെ പുതിയ വിശേഷം താരം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ്. ഈ വിശേഷ ദിനത്തില്‍ 'ബ്രഹ്‌മാസ്‌ത്ര'യിലെ തന്‍റെ കഥാപാത്രമായ ഇഷയെ അവതരിപ്പിച്ചിരിക്കുകയാണ്.
Alia Bhatt introduces her character: ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് ആലിയ ബ്രഹ്‌മാസ്‌ത്രയിലെ വീഡിയോ ക്ലിപ് പങ്കുവച്ചത്. 31 സെക്കൻഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പല പല മാനസികാവസ്ഥയിലൂടെ കടന്നു പോകുന്ന ഇഷയെയാണ് കാണാനാവുക. 'എനിക്ക് ജന്മദിനാശംസകള്‍. ഇഷയെ കാണാന്‍ ഇതിലും നല്ല ഒരു ദിനം എനിക്ക് ചിന്തിക്കാനാവില്ല. എന്‍റെ അത്‌ഭുത ബാലനാണ് അയാന്‍. എനിക്ക് നിന്നെ ഇഷ്‌ടമാണ്. നന്ദി.' -ആലിയ കുറിച്ചു.
Ayan Mukerji's movies: അയാന്‍ മുഖര്‍ജി ആണ് 'ബ്രഹ്‌മാസ്‌ത്ര'യുടെ സംവിധാനം. അയാന്‍ മുഖര്‍ജിയുടെ മൂന്നാമത്തെ ചിത്രമാണ് 'ബ്രഹ്മാസ്‌ത്ര'. രണ്‍ബീര്‍ കപൂര്‍ നായകനായെത്തിയ 'വേക്ക് അപ് സിദ്', 'യേഹ് ജവാനി ഹായ് ദീവാനി' എന്നിവയാണ് അയാന്‍റെ മറ്റ് ചിത്രങ്ങള്‍.