കേരളം

kerala

ETV Bharat / sitara

ഇന്‍സ്റ്റഗ്രാമില്‍ ആലിയ ഭട്ടിനെ ഫോളോ ചെയ്യുന്നത് അഞ്ച്കോടി ആളുകള്‍ - Alia Bhatt followers

ഒരു ബട്ടന്‍റെ സ്പര്‍ശനത്തിലൂടെ നമ്മള്‍ മോശമാണെന്നോ മികച്ചതാണെന്നോ തോന്നിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നാണ് ആലിയ ഭട്ട് അഞ്ച് കോടി ഫോളോവേഴ്‌സ് തികഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്

Alia Bhatt has over 50 million followers on Instagram  ഇന്‍സ്റ്റഗ്രാമില്‍ ആലിയ ഭട്ടിനെ ഫോളോ ചെയ്യുന്നത് അഞ്ച്കോടി ആളുകള്‍  ആലിയ ഭട്ടിനെ ഫോളോ ചെയ്യുന്നത് അഞ്ച്കോടി ആളുകള്‍  ആലിയ ഭട്ട് ഫോളോവേഴ്സ്  Alia Bhatt followers  Alia Bhatt Instagram news
ഇന്‍സ്റ്റഗ്രാമില്‍ ആലിയ ഭട്ടിനെ ഫോളോ ചെയ്യുന്നത് അഞ്ച്കോടി ആളുകള്‍

By

Published : Oct 25, 2020, 5:47 PM IST

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണശേഷം ഉയര്‍ന്ന് വന്ന പല വിവാദങ്ങളുടെയും പേരില്‍ നിരവധി സൈബര്‍ ആക്രണം നേരിട്ട നടിയാണ് ആലിയ ഭട്ട്. ഇതിന്‍റെ ഭാഗമായി ആലിയ ഭട്ടിന്‍റെ അവസാനം പുറത്തിറങ്ങിയ സഡക്ക് 2 സിനിമക്ക് നേരെയും സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ചിത്രത്തിന്‍റെ ട്രെയിലറിന് നേരെ വ്യാപകമായി ഡിസ്‌ലൈക്ക് ക്യാമ്പയിന്‍ അടക്കം നടന്നിരുന്നു. ഇപ്പോള്‍ ഏറ്റവും സന്തോഷമുള്ള വാര്‍ത്ത തന്നെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവരോട് പങ്കുവെച്ചിരിക്കുകയാണ് ആലിയ ഭട്ട്. തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ ഫോളോവേഴ്‌സിന്‍റെ എണ്ണം അഞ്ച് കോടി കടന്നതിന്‍റെ സന്തോഷത്തിലാണ് താരം. ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും നന്ദി അറിയിച്ച് മനോഹരമായ ഒരു കുറിപ്പും ആലിയ പങ്കുവെച്ചിട്ടുണ്ട്.

'ഇന്ന് അഭിനന്ദിക്കേണ്ട ദിനമാണ്... എന്‍റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും നന്ദി... ഇന്ന് നിങ്ങള്‍ എനിക്ക് അഞ്ച് കോടി സ്‌നേഹം നല്‍കി. നിങ്ങളെ എല്ലാവരേയും ഞാന്‍ അതിയായി സ്‌നേഹിക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങള്‍കൊണ്ട് ഞാന്‍ മനസിലാക്കിയ കാര്യങ്ങള്‍ പങ്കുവെക്കാന്‍ ഞാന്‍ ഈ നിമിഷം ഉപയോഗിക്കുകയാണ്. സോഷ്യല്‍ മീഡിയ നമ്മെ ബന്ധിപ്പിക്കുന്നുണ്ട്. ഇത് നമ്മെ ഉത്തേജിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഇത് നമ്മള്‍ അല്ല. എനിക്ക് അയ്യായിരമോ പതിനയ്യായിരമോ അതോ അമ്പതിനായിരമോ ലവ് കിട്ടിയാലും ഞാന്‍ സന്തോഷവതിയാണ്. ആളുകളുമായി വളര്‍ത്തിയെടുക്കുന്ന ബന്ധങ്ങളിലൂടെയാണ് നമ്മുടെ ജീവിതം മുന്നോട്ടുപോകുന്നത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ടത് നമുക്ക് സ്വയമുള്ള ബന്ധം. ഒരു ബട്ടന്‍റെ സ്പര്‍ശനത്തിലൂടെ നമ്മള്‍ മോശമാണെന്നോ മികച്ചതാണെന്നോ തോന്നിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഞാന്‍ പറഞ്ഞതുപോലെ ഇന്ന് അഭിനന്ദന ദിവസമാണ്. നമ്മെ തന്നെ അഭിനന്ദിക്കാന്‍ ഒരു നിമിഷം ഉപയോഗിക്കണം. നിങ്ങളുടെ മനസിനേയും ശരീരത്തെയും ഹൃദയത്തേയും ആത്മാവിനേയും പ്രശംസിക്കണം. കാരണം ലൈക്കോ ഡിസ്‌ലൈക്കോ ഇല്ല, ഫോളോയോ അണ്‍ഫോളോയോ ഇല്ല, ട്രോളോ പോളോ ഇല്ല. ഇതെല്ലാം നിങ്ങള്‍ ആരാണോ അതില്‍ നിന്ന് നിങ്ങളെ മാറ്റി നിര്‍ത്തും....' ആലിയ കുറിച്ചു. കുറിപ്പ് വൈറലായതോടെ സെലിബ്രിറ്റികള്‍ ഉള്‍പ്പടെ നിരവധി പേരാണ് താരത്തെ പ്രശംസിച്ച്‌ രംഗത്തെത്തിയത്. ഒരിടക്ക് ആലിയയെ ട്വിറ്ററിലും മറ്റ് സോഷ്യല്‍മീഡിയകളിലും അണ്‍ഫോളോ ചെയ്യാന്‍ ആവശ്യപ്പെട്ട് വലിയ ക്യാമ്പയിന്‍ നടന്നിരുന്നു.

ABOUT THE AUTHOR

...view details