ബോളിവുഡ് താര സുന്ദരി ആലിയ ഭട്ടിന്‍റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ 'ഗംഗുഭായ് കത്യവാടി' ബോക്‌സ് ഓഫീസിൽ കുതിക്കുകയാണ്. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഫെബ്രുവരി 25നാണ് 'ഗംഗുഭായ് കത്യവാടി' പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ 'ഗംഗുഭായ് കത്യവാടി' മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ മുന്നേറുകയാണ്.
Gangubai Kathiawadi box office collection: ആലിയയുടെ പകരം വയ്‌ക്കാനില്ലാത്ത പ്രകടനവും പ്രേക്ഷകര്‍ക്ക് ഇഷ്‌ടമായി. തിയേറ്ററുകളില്‍ മികച്ച സ്വീകാര്യതയാണ് ഗംഗുഭായിക്കും ആലിയ ഭട്ടിനും ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ബോക്‌സ്‌ഓഫീസ് കലക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. അക്ഷയ് കുമാര്‍ ചിത്രം 'സൂര്യവംശി', രണ്‍വീര്‍ സിങ് ചിത്രം '83', അല്ലു അര്‍ജുന്‍ ചിത്രം 'പുഷ്‌പ' എന്നിവയ്ക്ക് ശേഷം 100 കോടി ക്ലബ്ബിൽ സ്ഥാനം ഉറപ്പിക്കുന്ന നാലാമത്തെ ചിത്രമായി 'ഗംഗുഭായ് കത്യവാടി' മാറുകയാണ്.
Alia Bhatt Gangubai soars high: എല്ലാ റെക്കോര്‍ഡുകളും ഗംഗുഭായ് തകര്‍ക്കുകയാണെന്നും ഉടന്‍ തന്നെ 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുമെന്നും ട്രേഡ് അനലിസ്‌റ്റ് തരൺ ആദർശ് ട്വിറ്ററിൽ കുറിച്ചു. 'ആറാം ദിനവും 'ഗംഗുഭായ് കത്യവാടി' ശക്തമായി നിലകൊള്ളുന്നു. രണ്ടാം വാരവും അതിനുശേഷവും ചിത്രം ശക്തമായ നിലയിലാണെങ്കിൽ, 'സൂര്യവൻഷി', '83', 'പുഷ്‌പ' (ഹിന്ദി) എന്നിവയ്‌ക്ക് ശേഷം 100 കോടി നേടുന്ന നാലാമത്തെ ബോളിവുഡ് ചിത്രമായിരിക്കും 'ഗംഗുഭായ് കത്യവാടി'. ഡാറ്റ അടുത്ത ട്വീറ്റിൽ.' -തരണ്‍ ആദര്‍ശ് കുറിച്ചു.
Gangubai Kathiawadi box office collection Day 7: 63.53 കോടിയാണ് 'ഗംഗുഭായ് കത്യവാടി'യുടെ ഇതുവരെയുള്ള ബോക്‌സ്‌ഓഫീസ് കലക്ഷന്‍. ആദ്യവാരത്തില്‍ 39.12 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. നാലാം ദിനത്തില്‍ 8.19 കോടിയാണ് ഗംഗുഭായുടെ ബോക്‌സ്‌ഓഫീസ് കലക്ഷന്‍. അഞ്ചാം ദിനത്തില്‍ 10.01 കോടിയും നേടി. 6.21 കോടിയാണ് ആറാം ദിനത്തില്‍ 'ഗംഗുഭായ് കത്യവാടി' നേടിയത്. ബന്‍സാലി പ്രൊഡക്ഷന്‍സിന്‍റെ ഇൻസ്‌റ്റഗ്രാം പേജിലൂടെയാണ് കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.