Gangubai Kathiawadi release postponed: ബോളിവുഡ് താര സുന്ദരി ആലിയ ഭട്ടിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'ഗംഗുഭായ് കത്യവാടി'. 'ഗംഗുഭായ് കത്യവാടി' യുടെ റിലീസ് മാറ്റിവച്ചിരിക്കുകയാണ്. ഒരാഴ്‌ചത്തേക്കാണ് ചിത്രത്തിന്‍റെ റിലീസ് നീട്ടിവച്ചത്.
ഫെബ്രുവരി 18നാണ് ചിത്രം ആദ്യം റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. എന്നാലിപ്പോള്‍ ഫെബ്രുവരി 25ലേയ്‌ക്ക് 'ഗംഗുഭായു'ടെ റിലീസ് നീട്ടിവച്ചിരിക്കുകയാണ്.
റിലീസ് മാറ്റിയ വിവരം ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ആലിയ ആരാധകരെ അറിയിച്ചത്. '2022 ഫെബ്രുവരി 25ന് നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളില്‍ ഗംഗുഭായ് കത്യവാടി' എത്തും'- ആലിയ കുറിച്ചു.
പ്രശസ്‌ത എഴുത്തുകാരൻ ഹുസൈൻ സെയ്‌ദിയുടെ 'മാഫിയ ക്വീൻസ് ഓഫ് മുംബൈ' എന്ന പുസ്‌തകത്തെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രമാണ് ഈ പീരീഡ് ചിത്രം. ഗംഗുബായിയുടെ വേഷത്തെയാണ് ചിത്രത്തില്‍ ആലിയ അവതരിപ്പിക്കുന്നത്. 1960 കളിൽ മുംബൈയിലെ റെഡ്-ലൈറ്റ് ഏരിയയായ കാമാത്തിപുരയിലെ പ്രധാനിയായ ഒരു വനിതയായിരുന്നു ഗംഗുഭായ്.
കൊവിഡ് തരംഗത്തില്‍ ചിത്രത്തിന്‍റെ റിലീസ് നീണ്ടു പോവുകയായിരുന്നു. ആദ്യം 2020 മാര്‍ച്ചിലാണ് ചിത്രം റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്.
അടുത്ത മാസം നടക്കുന്ന 72ാമത് ബെർലിൻ ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്‌റ്റിവലില്‍ ചിത്രത്തിന്‍റെ വേൾഡ് പ്രീമിയർ ഷോ നടത്തും.
Also Read:സൗബിന്‍ ചിത്രത്തില്‍ നായകനായി ഹരീഷ് കണാരന്‍