First women centric 100 crore movie : ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമായ ഗംഗുഭായ് കത്യവാഡി 100 കോടി ക്ലബ്ബില്‍. ട്രേഡ് അനലിസ്‌റ്റ് തരണ്‍ ആദര്‍ശ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബോളിവുഡ് ചരിത്രത്തില്‍ ഇതാദ്യമാണ് ഒരു നായിക കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം ഈ നേട്ടം തികയ്ക്കുന്നത്.
Gangubai Kathiawadi enters 100 crore club: മൂന്നാം വാരവും ചിത്രം മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ മുന്നേറുകയാണ്. കൊവിഡ് മൂന്നാം തരംഗത്തിന് ശേഷം 100 കോടി ക്ലബ്ബില്‍ ഇടം നേടുന്ന നാലാമത്തെ ഹിന്ദി ചിത്രമാണ് 'ഗംഗുഭായ് കത്യവാടി'. 'സൂര്യവന്‍ശി', 'പുഷ്‌പ' (ഹിന്ദി), '83' എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ഹിന്ദി സിനിമകള്‍.
Gangubai Kathiawadi box office collection: ആദ്യവാരം 39.12 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. 10.50 കോടി രൂപയാണ് ചിത്രത്തിന്‍റെ ആദ്യ ദിന കലക്ഷന്‍. രണ്ടാം ദിനത്തില്‍ 13.32 കോടി രൂപയും, മൂന്നാം ദിനത്തില്‍ 15.3 കോടി രൂപയുമാണ് 'ഗംഗുഭായ് കത്യവാടി' നേടിയത്. നാലാം ദിനത്തില്‍ 8.19 കോടിയും അഞ്ചാം ദിനത്തില്‍ 10.01 കോടിയും ആറാം ദിനത്തില്‍ 6.21 കോടിയും ചിത്രം നേടി.
മഹാരാഷ്‌ട്ര ഉള്‍പ്പടെ പല പ്രദേശങ്ങളിലും 50 ശതമാനം മാത്രമാണ് തിയേറ്ററുകളില്‍ സീറ്റിങ് അനുവദിച്ചതെങ്കിലും ബോക്‌സ്‌ഓഫിസില്‍ മികച്ച പ്രതികരണം സൃഷ്ടിക്കാന്‍ 'ഗംഗുഭായ് കത്യവാടി'ക്ക് സാധിച്ചു. അജിത്തിന്‍റെ തമിഴ് ചിത്രം 'വലിമൈ', പവന്‍ കല്യാണിന്‍റെ തെലുങ്ക് ചിത്രം 'ഭീംല നായക്' എന്നീ ചിത്രങ്ങള്‍ക്കൊപ്പമാണ് 'ഗംഗുഭായ് കത്യവാടി'യും തിയേറ്ററുകളിലെത്തിയത്.