നിര്‍മാണരംഗത്തേക്കും ചുവടുവെക്കുകയാണ് ബോളിവുഡ് യുവ നടി ആലിയ ഭട്ട്. 'എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സ്' എന്നാണ് നിര്‍മാണ കമ്പനിക്ക് പേരിട്ടിരിക്കുന്നത്. നടി തന്നെയാണ് നിര്‍മാണ രംഗത്തേക്കും അരങ്ങേറ്റം കുറിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്‌ത ഗംഗുഭായി കത്തിയവാഡിയാണ് റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ ആലിയ ഭട്ട് സിനിമ. കാമത്തിപ്പുരയെ അടക്കി വാണിരുന്ന ഗംഗുഭായി എന്ന സ്ത്രീയുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. സിനിമ ജൂലൈ 30ന് തിയേറ്ററുകളിലെത്തും. സിനിമയുടെതായി പുറത്തിറങ്ങിയ ടീസര്‍ ആലിയയുടെ ഗംഭീര പ്രകടനങ്ങളാല്‍ സമ്പന്നാണ്. 2020 സെപ്തംബറില്‍ റിലീസ് നിശ്ചയിച്ചിരുന്ന സിനിമയാണ് കൊവിഡ് മൂലം ഷൂട്ടിങ് മുടങ്ങി റിലീസ് നീണ്ടുപോയത്.
നിര്‍മാണ രംഗത്തേക്ക് കടന്ന് ആലിയ ഭട്ടും - Eternal Sunshine Productions
'എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സ്' എന്നാണ് നിര്‍മാണ കമ്പനിക്ക് പേരിട്ടിരിക്കുന്നത്. ആലിയ ഭട്ട് തന്നെയാണ് നിര്‍മാണ രംഗത്തേക്കും അരങ്ങേറ്റം കുറിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്
നിര്‍മാണ രംഗത്തേക്ക് കടന്ന് ആലിയ ഭട്ടും
പദ്‌മാവതിന് ശേഷം സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകത കൂടി ഈ ആലിയ ഭട്ട് സിനിമയ്‌ക്കുണ്ട്. ശന്തനു മഹേശ്വരി, അജയ് ദേവ്ഗണ്‍, വിജയ് റാസ്, ഹുമ ഖുറേഷി, ഇമ്രാന്‍ ഹഷ്മി എന്നിവരും ചിത്രത്തില്‍ നിർണായക വേഷങ്ങൾ ചെയ്യുന്നു. ബന്‍സാലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സഞ്ജയ് ലീല ബന്‍സാലിയും പെന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഡോ. ജയന്തിലാല്‍ ഗാഡയും ചേര്‍ന്നാണ് ഗംഗുഭായി കത്തിയാവാഡി നിർമിച്ചത്.