കൊവിഡ് പശ്ചാത്തലത്തിൽ ചിത്രീകരണത്തിന് ഇളവുകൾ പ്രഖ്യാപിച്ച ശേഷം വിദേശത്ത് ചിത്രീകരണം ആരംഭിച്ച ആദ്യ ബോളിവുഡ് ചിത്രമായിരുന്നു അക്ഷയ് കുമാറിന്‍റെ ബെൽബോട്ടം. അക്ഷയ്‌യും നായികയായി വാണി കപൂറുമെത്തുന്ന സിനിമയുടെ റിലീസ് തിയതി പുറത്തുവിട്ടു. രഞ്ജിത് എം. തിവാരി സംവിധാനം ചെയ്യുന്ന ബെൽബോട്ടം ഈ വർഷം മെയ് 28ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
റോ ഏജന്‍റ് അക്ഷയ് കുമാർ; ബെൽബോട്ടം മെയ് 28ന് തിയേറ്ററുകളിൽ - akshay kumar bell bottom release latest news
1980ന്‍റെ പശ്ചാത്തലത്തിൽ ചാരവൃത്തി പ്രമേയമാക്കി ഒരുക്കുന്ന ത്രില്ലർ ചിത്രത്തിൽ അക്ഷയ് കുമാറിനൊപ്പം വാണി കപൂറും പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു.
ബെൽബോട്ടം മെയ് 28ന് തിയേറ്ററുകളിൽ
1980ന്‍റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ത്രില്ലര്‍ ചിത്രത്തിൽ അക്ഷയ് ഒരു റോ ഏജന്‍റായാണ് എത്തുന്നത്. ഹുമ ഖുറേഷി, ലാറ ദത്ത, ആദിൽ ഹുസൈൻ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. അസീം അറോറ, പര്‍വീസ് ഷെയ്ഖ് എന്നിവർ ചേർന്നാണ് ചാരവൃത്തി പ്രമേയമാക്കിയുള്ള സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വാഷു ഭഗ്നാനി, ജാക്കി ഭഗ്‌നാനി, ദീപ്‌ശിഖാ ദേശ്‌മുഖ്, മോനിഷ അദ്വാനി, നിഖിൽ അദ്വാനി, മധു ഭോജ്വാനി എന്നിവരാണ് ബെൽബോട്ടം നിർമിക്കുന്നത്.