Soorarai Pottru Hindi remake: തമിഴ് ബ്ലോക്ക്ബസ്‌റ്റര്‍ ചിത്രം 'സൂരറൈ പോട്രി'ന്‍റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ സൂര്യ അവതരിപ്പിച്ച നെടുമാരന്‍ എന്ന കഥാപാത്രത്തെ ആര് അവതരിപ്പിക്കുമെന്ന് ചര്‍ച്ചകള്‍ നടന്നിരുന്നു. ഇപ്പോഴിതാ സൂര്യയ്‌ക്ക് പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
അക്ഷയ് കുമാര്‍ ആകും നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകല്‍. നേരത്തെ ബോളിവുഡിലെ മുൻനിര താരങ്ങളായ അജയ് ദേവ്ഗൺ, ഹൃത്വിക് റോഷൻ, ജോൺ എബ്രഹാം, എന്നിവരുടെ പേരുകളാണ് ഈ സ്ഥാനത്തേയ്‌ക്ക് പരിഗണിച്ചിരുന്നത്. അതേസമയം അക്ഷയ് കുമാറാകും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നതില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ വന്നിട്ടില്ല.
കൊവിഡ് സാഹചര്യത്തില്‍ ഡയറക്‌ട് ഒടിടി റിലീസായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ ചിത്രമാണ് സൂര്യയുടെ 'സൂരറൈ പോട്ര്'. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്‌തത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായാണ് ചിത്രം റിലീസിനെത്തിയത്. സുധ കൊങ്കര ആയിരുന്നു സംവിധാനം. സൂര്യയുടെ നായികയായെത്തിയത് അപര്‍ണ ബാലമുരളിയാണ്. ചിത്രത്തില്‍ ഉര്‍വശിയും സുപ്രധാന വേഷത്തിലെത്തിയിരുന്നു.