മുംബൈ: ജഗൻ ശക്തി സംവിധാനം ചെയ്‌ത അക്ഷയ് കുമാർ ചിത്രം മിഷൻ മംഗളിന് ശേഷം സംവിധായകനും നടനും വീണ്ടും ഒന്നിക്കുകയാണ്. ജഗൻ ശക്തി ഒരുക്കുന്ന പുതിയ സയൻസ്- ഫിക്ഷൻ ചിത്രത്തിൽ അക്ഷയ് കുമാർ ഇരട്ടവേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
ജഗൻ ശക്തിയുടെ പുതിയ ചിത്രത്തിൽ അക്ഷയ് കുമാർ ഇരട്ട വേഷത്തിൽ - ജഗൻ ശക്തി സിനിമ വാർത്ത
ജഗൻ ശക്തി ഒരുക്കുന്ന പുതിയ സയൻസ്- ഫിക്ഷൻ ചിത്രത്തിൽ അക്ഷയ് കുമാർ ഇരട്ടവേഷം അവതരിപ്പിക്കും. മിഷൻ മംഗൾ എന്ന ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപിച്ചിട്ടില്ല
2019ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം മിഷൻ മംഗൾ ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമാക്കിയാണ് തയ്യാറാക്കിയത്. എന്നാൽ, ജഗൻ ശക്തിയുമായി ഒന്നിക്കുന്ന പുതിയ സിനിമയിൽ വലിയ രീതിയിൽ വിഎഫ്എക്‌സ് എഫക്‌ടുകൾ ഉപയോഗിക്കുന്നുണ്ട്. അതേ സമയം, സയൻസ്- ഫിക്ഷൻ ചിത്രത്തിന്‍റെ ടൈറ്റിൽ പുറത്തുവിട്ടിട്ടില്ല.
ഇതാദ്യമായല്ല, അക്ഷയ് കുമാർ ഇരട്ട വേഷങ്ങളെ അവതരിപ്പിക്കുന്നത്. ജയ് കിഷൻ, കില്ലാഡി 420, റൗഡി റാത്തോർ തുടങ്ങിയ ആക്ഷൻ ചിത്രങ്ങളിൽ താരം രണ്ട് കഥാപാത്രങ്ങളായി എത്തിയിട്ടുണ്ട്. അക്ഷയ് കുമാറിന്‍റെ ചിത്രീകരണം പൂർത്തിയാക്കിയ ഏറ്റവും പുതിയ ചിത്രം ബെൽ ബോട്ടമാണ്. കൊവിഡ് പ്രതിസന്ധിക്കിടയിലും വിദേശത്ത് ചിത്രീകരണം നടത്തിയ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്.