കൊവിഡ് മുക്തനായി അക്ഷയ് കുമാര്‍, സന്തോഷം പങ്കുവെച്ച് ഭാര്യ ട്വിങ്കിള്‍ ഖന്ന
ഏപ്രില്‍ നാലിന് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ മുതല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് താരം.
ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന് കൊവിഡ് ഭേദമായി. ഭാര്യ ട്വിങ്കിള്‍ ഖന്നയാണ് ഇരുവരുടെയും കാരിക്കേച്ചര്‍ ചിത്രത്തോടൊപ്പം ഈ സന്തോഷ വാര്‍ത്ത പങ്കുവെച്ചത്. ഏപ്രില്‍ നാലിന് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ മുതല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് താരം. കൊവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്പ് ഏറ്റവും പുതിയ സിനിമ രാമ സേതുവിന്‍റെ ചിത്രീകരണവുമായി തിരക്കിലായിരുന്നു അക്ഷയ്. നടന് പുറമെ രാമസേതുവിന്‍റെ 45 അണിയറപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഹൗസ് ഫുള്‍ 5, ബച്ചന്‍ പാണ്ഡെ, അത്‌രംഗി രേ, ബെല്‍ബോട്ടം, സൂര്യവന്‍ഷി എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റ് അക്ഷയ് കുമാര്‍ സിനിമകള്‍.