കേരളം

kerala

ETV Bharat / sitara

ആനന്ദ് എല്‍ റായ്‌ക്കൊപ്പം അക്ഷയ്‌ കുമാര്‍ ; 'രക്ഷാബന്ധ'ന്‍റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ - akshay Kumar starrer Raksha Bandhan

കളര്‍ യെല്ലോ പ്രൊഡക്ഷന്‍സ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാബന്ധന്‍ നിര്‍മിക്കുന്നത്.

akshay Kumar starrer Raksha Bandhan location stills out now  'രക്ഷാബന്ധ'ന്‍റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്  അക്ഷയ്‌കുമാര്‍ രക്ഷാബന്ധന്‍ സിനിമ  അക്ഷയ്‌ കുമാര്‍ സിനിമകള്‍  ആനന്ദ് എല്‍ റായ്  Raksha Bandhan location stills out now  akshay Kumar starrer Raksha Bandhan  akshay Kumar starrer Raksha Bandhan news
ആനന്ദ് എല്‍ റായ്‌ക്കൊപ്പം അക്ഷയ്‌ കുമാര്‍ ഒന്നിക്കുന്ന 'രക്ഷാബന്ധ'ന്‍റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്

By

Published : Apr 12, 2021, 6:12 PM IST

2021 അക്ഷയ്‌ കുമാറിന് തിരക്കുള്ള വര്‍ഷമാണ്. കാരണം അത്രയേറെ സിനിമകളാണ് താരത്തിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. രാമസേതുവിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ട് ചികിത്സയിലായിരുന്ന അക്ഷയ്‌ കുറച്ചുനാള്‍ മുമ്പാണ് ആശുപത്രി വിട്ടത്. തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും താരം സോഷ്യല്‍മീഡിയ വഴി നന്ദി അറിയിച്ചിരുന്നു.

ഇപ്പോള്‍ താരത്തിന്‍റെ ഏറ്റവും പുതിയ സിനിമകളില്‍ ഒന്നായ രക്ഷാബന്ധന്‍റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടിരിക്കുകയാണ്. ബോളിവുഡിലെ പ്രശസ്‌തരായ സംവിധായകരില്‍ ഒരാളായ ആനന്ദ് എല്‍ റായ്‌യാണ് രക്ഷാബന്ധന്‍ സംവിധാനം ചെയ്യുന്നത്. ഇരുവരും ലൊക്കേഷനില്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിന്‍റെ ഫോട്ടോകളാണ് പുറത്തുവന്നിരിക്കുന്നത്.

ആനന്ദ് എല്‍ റായ്‌യുടെ തന്നെ അത്‌രംഗി രേയിലും അക്ഷയ്‌ കുമാര്‍ കേന്ദ്ര കഥാപാത്രമായിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം ആഴ്ചകള്‍ക്ക് മുമ്പ് പൂര്‍ത്തിയായിരുന്നു. സാറാ അലി ഖാന്‍, ധനുഷ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ അത്‌രംഗി രേയില്‍ ചെയ്‌തത്. കളര്‍ യെല്ലോ പ്രൊഡക്ഷന്‍സ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാബന്ധന്‍ നിര്‍മിക്കുന്നത്.

ABOUT THE AUTHOR

...view details