കേരളം

kerala

ETV Bharat / sitara

'സൂര്യവന്‍ശി' ആദ്യ ദിന ബോക്‌സ്‌ഓഫീസ് കളക്ഷന്‍ പുറത്ത്; ബോളിവുഡിന് ഇനി പ്രതീക്ഷയുടെ നാളുകള്‍ - trending

'സൂര്യവന്‍ശി'യുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സിനിമാ മേഖലയ്‌ക്ക് പുതിയൊരു തുടക്കമാകുമെന്ന പ്രതീക്ഷയിലാണ് ബോളിവുഡ് ലോകം.

ent  Akshay Kumar s Suryavanshi Box Office Collection Day 1  Akshay Kumar s Suryavanshi Box Office Collection  Akshay Kumar s Suryavanshi  Suryavanshi Box Office Collection Day 1  Suryavanshi Box Office Collection  Akshay Kumar Suryavanshi Box Office Collection  'സൂര്യവന്‍ശി' ആദ്യ ദിന ബോക്‌സ്‌ഓഫീസ് കളക്ഷന്‍  അക്ഷയ്‌ കുമാറിന്‍റെ സൂര്യവന്‍ശി  രോഹിത് ഷെട്ടി  movie  movie news  film  film news  celebrity  celebrity news  celebrities  Akshay Kumar  Suryavanshi  bollywood  bollywood movies  action thriller  action thriller movies  action thriller suryavanshi  latest news  news  trending  collection repost
'സൂര്യവന്‍ശി' ആദ്യ ദിന ബോക്‌സ്‌ഓഫീസ് കളക്ഷന്‍ പുറത്ത്; ബോളിവുഡിന് ഇനി പ്രതീക്ഷയുടെ നാളുകള്‍

By

Published : Nov 6, 2021, 7:59 PM IST

കൊവിഡ് ആശങ്കയില്‍ തിയേറ്ററിലെത്തിയ ബോളിവുഡ് ചിത്രമാണ് അക്ഷയ്‌ കുമാറിന്‍റെ 'സൂര്യവന്‍ശി'. അക്ഷയ്‌ കുമാറിനെ നായകനാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്‌ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

ആദ്യ ദിനം തന്നെ ഇന്ത്യയില്‍ നിന്നും ചിത്രം വാരിക്കൂട്ടിയത് 26.29 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രേഡ് അനലിസ്‌റ്റ് തരണ്‍ ആദര്‍ശ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്വീറ്റിലൂടെയായിരുന്നു അദ്ദേഹം 'സൂര്യവന്‍ശി' കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കൊവിഡ് രണ്ടാ തരംഗത്തിന് ശേഷം അക്ഷയ്‌ കുമാറിന്‍റെ 'ബെല്‍ബോട്ടം' അടക്കമുള്ള ചിത്രങ്ങള്‍ തിയേറ്ററില്‍ എത്തിയെങ്കിലും കാര്യമായി കളക്ഷന്‍ നേടാനായിരുന്നില്ല.

ബോളിവുഡ് ചിത്രങ്ങള്‍ക്ക് പ്രധാനമായും കളക്ഷന്‍ ലഭിക്കുന്ന മഹാരാഷ്‌ട്രയില്‍ തിയേറ്ററുകള്‍ തുറക്കാതിരുന്നത് കളക്ഷന്‍ കുറയാന്‍ കാരണമായെന്നാണ് ട്രേഡ് അനലിസ്‌റ്റുകള്‍ വിലയിരുത്തുന്നത്. ഒടുവില്‍ ഒക്‌ടോബര്‍ 22നാണ് മഹാരാഷ്‌ട്രയിലെ തിയേറ്ററുകള്‍ തുറന്നത്.

തിയേറ്റര്‍ തുറക്കുമ്പോള്‍ ആളുകള്‍ തിയേറ്ററുകളിലേയ്‌ക്ക് തിരികെയെത്തുമോ എന്ന ആകാംഷയോടു കൂടിയാണ് സൂര്യവന്‍ശി ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ റിലീസിനെത്തിയത്. എന്നാല്‍ 'സൂര്യവന്‍ശി'യുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സിനിമാ മേഖലയ്‌ക്ക് പുതിയൊരു തുടക്കമാകുമെന്ന പ്രതീക്ഷയിലാണ് ബോളിവുഡ് ലോകം.

ദീപാവലിക്ക് ശേഷം 'സൂര്യവന്‍ശി' തിയേറ്ററിലെത്തിയ സാഹചര്യത്തില്‍ ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റുമായി സംവിധായകന്‍ റോഹിത് ഷെട്ടി രംഗത്തെത്തിയിരുന്നു. ''അവസാന യുദ്ധം വിജയിച്ചു!' രാജ്യത്തെ എല്ലാ മള്‍ട്ടിപ്ലെക്‌സ്‌ ഉള്‍പ്പെടെയുള്ള തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യുന്നു. നാളിത്രയും ആകാംഷയോടെ കാത്തിരുന്ന എന്‍റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ ഉടന്‍ തന്നെ ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യുക. ബോളിവുഡ് സിനിമാ മേഖലയിലെ ഏവര്‍ക്കും ദീപാവലി ആശംസകള്‍' -രോഹിത് ഷെട്ടി കുറിച്ചു.

കൊവിഡ് സാഹചര്യത്തില്‍ ആദ്യം 2020 മാര്‍ച്ച് 27നായിരുന്നു റിലീസ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഏപ്രില്‍ 30 ലേയ്ക്ക് റിലീസ് മാറ്റി വെയ്‌ക്കുകയായിരുന്നു. എന്നാല്‍ കൊവിഡ് രണ്ടാം വരവില്‍ വീണ്ടും റിലീസ് മാറ്റിവെച്ച ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്റര്‍ കണ്ടത്.

രോഹിത് ഷെട്ടിയുടെ നാലാമത്തെ ചിത്രമാണ് 'സൂര്യവന്‍ശി'. വീര്‍ സൂര്യവന്‍ശി എന്ന ആന്‍റി ടെററിസ്‌റ്റ് സ്‌ക്വാഡ്‌ (ATS) ഓഫീസറുടെ വേഷമാണ് ചിത്രത്തില്‍ അക്ഷയ്‌ കുമാറിന്‍റേത്. കത്രീന കെയ്‌ഫ് ആണ് ചിത്രത്തില്‍ അക്ഷയ്‌ കുമാറിന്‍റെ നായികയായെത്തുന്നത്.

Also Read:'കുറുപ്പ് കണ്ട ശേഷം മമ്മൂട്ടി പറഞ്ഞത്..'; വെളിപ്പെടുത്തലുമായി ദുല്‍ഖര്‍

ABOUT THE AUTHOR

...view details