അക്ഷയ് കുമാറിനെ നായകനാക്കി അമിത് റായ് സംവിധാനം ചെയ്യുന്ന ആക്ഷേപ ഹാസ്യ ചിത്രമാണ് ഓ മൈ ഗോഡ് 2. ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങിയിട്ടുണ്ട്. രണ്ട് ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററുകളാണ് പുറത്തുവിട്ടിരിക്കുന്നത്.
പരമശിവനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള ലുക്കിലാണ് പോസ്‌റ്ററുകളിലൊന്നില്‍ അക്ഷയ് പ്രത്യക്ഷപ്പെടുന്നത്. വിശ്വാസം നിലനിര്‍ത്തുക, നിങ്ങള്‍ ശിവന്‍റെ ദാസനാണ് എന്ന വാചകവും ഫസ്‌റ്റ് ലുക്കിലുണ്ട്.
സെപ്‌റ്റംബറിലാണ് ചിത്രത്തിന്‍റെ ചിത്രീകരണം മുംബൈയില്‍ ആരംഭിച്ചത്. ചിത്രത്തിന്‍റെ പുതിയ ഷെഡ്യൂല്‍ മധ്യപ്രദേശിലെ ഉജ്ജയിനില്‍ വ്യാഴാഴ്ച്ച ആരംഭിച്ചു. ചിത്രീകരണ സംഘത്തോടൊപ്പം അക്ഷയ് കുമാറും കൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
2012ല്‍ പുറത്തിറങ്ങിയ ഓ മൈ ഗോഡിന്‍റെ രണ്ടാം ഭാഗമാണ് ഓ മൈ ഗോഡ് 2. അക്ഷയ് കുമാര്‍ നായകനായെത്തിയ ആദ്യ ഭാഗത്തിന്‍റെ സംവിധായകന്‍ ഉമേഷ് ശുക്ലയാണ്. ആദ്യ ഭാഗത്തിലെ പ്രമേയത്തില്‍ നിന്നും രണ്ടാം ഭാഗത്തില്‍ കാര്യമായ വ്യത്യാസമുണ്ടെന്നാണ് സൂചന. ആദ്യ ഭാഗത്തില്‍ മതമായിരുന്നു പ്രമേയമെങ്കില്‍ രണ്ടാം ഭാഗത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖലയെയാണ് പ്രമേയമാക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓ മൈ ഗോഡ് 2 ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍
യാമി ഗൗതമാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. പങ്കജ് ത്രിപാഠിയയും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ആദ്യ ഭാഗത്തില്‍ പരേഷ് റാവല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ ഭഗവാന്‍ കൃഷ്‌ണനായാണ് അക്ഷയ് കുമാര്‍ വേഷമിട്ടത്.
പൃഥ്വിരാജ്, അത്‌രംഗീരേ, സൂര്യവന്‍ശി, രക്ഷാബന്ധന്‍, ബച്ചന്‍ പാണ്ഡേ, രാം സേതു തുടങ്ങീ നിരവധി ചിത്രങ്ങളാണ് അക്ഷയ് കുമാറിന്‍റേതായി റിലീസിനിരിക്കുന്ന മറ്റു ചിത്രങ്ങള്‍.
Also Read:ജാതകദോഷം! നയൻതാര ആദ്യം വരണമാല്യം ചാർത്തുന്നത് മരത്തിന്