കേരളം

kerala

ETV Bharat / sitara

'പൃഥ്വിരാജ്‌' നേരത്തേ എത്തും ; പുതിയ റിലീസ്‌ തീയതി പുറത്ത്‌ - Akshay Kumar as title character in Prithviraj

Prithviraj gets a new release date: നേരത്തെ ഷെഡ്യൂള്‍ ചെയ്‌തതിലും ഒരാഴ്‌ച മുമ്പ്‌ 'പൃഥ്വിരാജ്‌' തിയേറ്ററുകളിലെത്തും

Akshay Kumar Prithviraj  Prithviraj gets a new release date  'പൃഥ്വിരാജ്‌' നേരത്തെ എത്തും  'പൃഥ്വിരാജി'ന്‍റെ പുതിയ റിലീസ്‌ തീയതി  Prithviraj release date postponed multiple times  YRF announces Prithviraj release  Prithviraj is directed by Chandraparaksh Dwivedi  Prithviraj motion posters  Akshay Kumar as title character in Prithviraj  Prithviraj cast and crew
'പൃഥ്വിരാജ്‌' നേരത്തെ എത്തും; പുതിയ റിലീസ്‌ തീയതി പുറത്ത്‌

By

Published : Mar 3, 2022, 12:17 PM IST

Prithviraj gets a new release date : സൂപ്പര്‍ സ്‌റ്റാര്‍ അക്ഷയ്‌ കുമാറിന്‍റെ ചരിത്ര സിനിമയായ 'പൃഥ്വിരാജി'ന്‍റെ പുതിയ റിലീസ്‌ തീയതി പുറത്ത്‌. നേരത്തെ ഷെഡ്യൂള്‍ ചെയ്‌തതിലും ഒരാഴ്‌ച മുമ്പ്‌ 'പൃഥ്വിരാജ്‌' പ്രദര്‍ശനത്തിനെത്തും. ജൂണ്‍ 3ന്‌ ചിത്രം തിയേറ്ററുകളിലെത്തുമെന്ന്‌ നിര്‍മാതാക്കള്‍ അറിയിച്ചു.

Prithviraj release date postponed multiple times: കൊവിഡ്‌ സാഹചര്യത്തില്‍ 'പൃഥ്വിരാജി'ന്‍റെ റിലീസ് പലതവണ മാറ്റിവച്ചിരുന്നു. 2020 നവംബർ 13ന് ദീപാവലി ദിനത്തിൽ റിലീസ് ചെയ്യാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്‌. പിന്നീട്‌ 2022 ജനുവരി 21ന് തിയേറ്ററുകളിൽ എത്തിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അതും മാറ്റിവച്ചു. ഏറ്റവും ഒടുവില്‍ 2022 ജൂണ്‍ 10ന്‌ റിലീസ്‌ ചെയ്യാന്‍ പദ്ധതിയിട്ടു. എന്നാല്‍ അതും മാറ്റിവച്ചു. ഒടുവില്‍ ജൂണ്‍ 3ല്‍ എത്തി നില്‍ക്കുകയാണ്.

YRF announces Prithviraj release: യാഷ് രാജ് ഫിലിംസിന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് പുതിയ റിലീസ്‌ തീയതി പുറത്തുവിട്ടിരിക്കുന്നത്. 'ജൂണ്‍ മൂന്നിന്‌ സാമ്രാട്ട്‌ പൃഥ്വിരാജ്‌ ചൗഹാന്‍ തിയേറ്ററുകളില്‍ എത്തുകയാണ്. ഹിന്ദി, തമിഴ്‌, തെലുങ്ക്‌ ഭാഷകളില്‍. നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളില്‍ സാമ്രാട്ട്‌ 'പൃഥ്വിരാജി'നെ ആഘോഷമാക്കൂ..' ഇപ്രകാരമായിരുന്നു ട്വീറ്റ്‌.

Prithviraj is directed by Chandraparaksh Dwivedi: അടുത്തിടെ പത്മശ്രീ നൽകി ആദരിച്ച മുതിർന്ന ചലച്ചിത്ര നിർമാതാവ് ചന്ദ്രപ്രകാശ് ദ്വിവേദിയാണ് 'പൃഥ്വിരാജി'ന്‍റെ സംവിധാനം. ടെലിവിഷൻ ഇതിഹാസ പരമ്പര 'ചാണക്യ' (1991), പീരീഡ്‌ ഡ്രാമ ചിത്രം 'പിഞ്ചര്‍' (2003) എന്നിവയിലൂടെ പ്രശസ്‌തനാണ്‌ എഴുത്തുകാരനും സംവിധായകനുമായ ചന്ദ്രപരാക്ഷ്‌ ദ്വിവേദി. 'ചാണക്യ'യുടെ സംവിധാനം നിര്‍വഹിച്ച അദ്ദേഹം തന്നെയായിരുന്നു പരമ്പരയിലെ നായകനും.

Prithviraj motion posters: 2021നവംബറിൽ 'പൃഥ്വിരാജി'ന്‍റെ ടീസർ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. നേരത്തെ ചിത്രത്തിന്‍റെ മോഷന്‍ പോസ്‌റ്ററുകളും പുറത്തിറങ്ങിയിരുന്നു. അക്ഷയ്‌ കുമാര്‍ തന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടത്‌. ചന്ദ് വർദായ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സോനു സൂദിന്‍റെ മോഷൻ പോസ്‌റ്റര്‍, കാക്ക കൻഹ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സഞ്ജയ് ദത്തിന്‍റെ ലുക്ക്‌, രാജകുമാരി സന്‍യോഗിത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മുൻ ലോകസുന്ദരി മാനുഷി ചില്ലറെത്തുന്ന മോഷൻ പോസ്‌റ്റര്‍ എന്നിവയാണ് താരം പങ്കുവച്ചത്‌. ഏറ്റവും ഒടുവിലായി അക്ഷയ്‌ കുമാര്‍ താരത്തിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്ററും ആരാധകര്‍ക്കായി പങ്കുവച്ചു.

Akshay Kumar as title character in Prithviraj: ഇതിഹാസ പോരാളി പൃഥ്വിരാജ് ചൗഹാന്‍റെ ജീവിതകഥ പറയുന്ന ചരിത്ര സിനിമയാണ്‌ 'പൃഥ്വിരാജ്‌'. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഗുറിദ്‌ ഭരണാധികാരിയായിരുന്ന മുഹമ്മദ്‌ ഘോറും പൃഥ്വിരാജ്‌ ചൗഹാനുമായുള്ള യുദ്ധമാണ്‌ ചിത്രപശ്ചാത്തലം. മുന്‍ ലോക സുന്ദരി മാനുഷി ചില്ലാര്‍ ആണ് ചിത്രത്തില്‍ അക്ഷയ്‌ കുമാറിന്‍റെ നായികയായെത്തുന്നത്. ബോളിവുഡിലേയ്‌ക്കുള്ള മാനുഷിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.

Prithviraj cast and crew: അക്ഷയ്‌ കുമാര്‍, മാനുഷി ചില്ലാര്‍ എന്നിവരെ കൂടാതെ സഞ്‌ജയ്‌ ദത്ത്, സോനു സൂദ്‌, സാക്ഷി തന്‍വാര്‍, അശുതോഷ്‌ റാണ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. യാഷ് രാജ്‌ ഫിലിംസിന്‍റെ ബാനറിലാണ് ചിത്രത്തിന്‍റെ നിര്‍മാണം. യാഷ് രാജ്‌ ഫിലിംസ്‌ നിര്‍മിക്കുന്ന ഏറ്റവും വലിയ ചരിത്ര സിനിമ കൂടിയാണ് 'പൃഥ്വിരാജ്'. അക്ഷയ്‌ കുമാറിന്‍റെ 52ാം ജന്മദിനത്തിലായിരുന്നു 'പൃഥ്വിരാജി'ന്‍റെ പ്രഖ്യാപനം.

Also Read: കാത്തിരിപ്പിന് വിരാമം, പൊന്നിയിൻ സെൽവൻ തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ABOUT THE AUTHOR

...view details