Bachchhan Paandey poster: ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ബച്ചന്‍ പാണ്ഡേ'യുടെ പുതിയ പോസ്‌റ്റര്‍ പുറത്ത്. 'ബച്ചന്‍ പാണ്ഡേ'യില്‍ താരത്തിന്‍റെ കഥാപാത്രത്തെ കൂടുതല്‍ വ്യക്തമാക്കുന്ന ക്യാരക്‌ടര്‍ പോസ്‌റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
Bachchan Pandey trailer release: പോസ്‌റ്ററിനൊപ്പം ട്രെയ്‌ലര്‍ റിലീസും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. 2022 ഫെബ്രുവരി 18നാണ് 'ബച്ചന്‍ പാണ്ഡേ' ട്രെയ്‌ലര്‍ പുറത്തിറങ്ങുക.
Akshay Kumar new avatar: നീല കണ്ണുകളുമായി സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് താരം പോസ്‌റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു തലപ്പാവും അണിഞ്ഞിട്ടുണ്ട്. ക്യാരക്‌ടര്‍ പോസ്‌റ്റര്‍ അക്ഷയ് കുമാര്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാം, ഫേസ്‌ബുക്ക്, ട്വിറ്റര്‍ എന്നീ അക്കൗണ്ടുകളിലും പങ്കുവച്ചിട്ടുണ്ട്.
Akshay Kumar different shades in Bachchan Pandey: 'വ്യത്യസ്‌തമായ ഷേയ്‌ഡുകളിള്‍ ഒരു കഥാപാത്രം മാത്രം. 'ബച്ചന്‍ പാണ്ഡേ'യ്‌ക്ക് നിങ്ങളുടെ എല്ലാം സ്‌നേഹം നല്‍കുക. ഫെബ്രുവരി 18ന് ട്രെയ്‌ലര്‍ പുറത്തിറങ്ങും.' -പോസ്‌റ്റര്‍ പങ്കുവച്ച് അക്ഷയ് കുമാര്‍ കുറിച്ചു.
Akshay Kumar movie Bachchan Pandey: ടൈറ്റിൽ കഥാപാത്രത്തെയാണ് 'ബച്ചന്‍ പാണ്ഡേ'യില്‍ താരം അവതരിപ്പിക്കുന്നത്. ചിത്രത്തിൽ അക്ഷയ് കുമാര്‍ ഒരു ഗ്യാങ്‌സ്‌റ്റര്‍ ആയാണ് വേഷമിടുന്നത്.
Akshay Kumar and Kriti Sanon: സിനിമയില്‍ അക്ഷയ് കുമാറിന്‍റെ നായികയായി കൃതി സനന്‍ ആണ് എത്തുക. കൃതി ഒരു പത്രപ്രവര്‍ത്തകയായാണ് വേഷമിടുന്നത്.