Akshay Kumar movie Bachchan Pandey: അക്ഷയ് കുമാറിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'ബച്ചന്‍ പാണ്ഡെ'. 'ബച്ചന്‍ പാണ്ഡെ'യുടെ റിലീസ് അടുത്തിടെയാണ് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്. ഫര്‍ഹാദ് സാംജി സംവിധാനം ചെയ്യുന്ന ചിത്രം 2022 മാര്‍ച്ച് 18നാണ് റിലീസിനെത്തുക.
Bachchan Pandey release: റിലീസ് തീയതി പുറത്തു വിട്ടതോടെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇതോടെ പ്രതീക്ഷിച്ചതിലും നേരത്തെ ട്രെയ്‌ലര്‍ പുറത്തിറക്കാന്‍ നിശ്ചയിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഫെബ്രുവരി 9നാണ് 'ബച്ചന്‍ പാണ്ഡെ'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങുക.
Bachchan Pandey trailer release: 'ബച്ചന്‍ പാണ്ഡെ' റിലീസിന് ഒരു മാസം മുമ്പ് തന്നെ ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തിറക്കി ആരാധകരെ ട്രീറ്റ് ചെയ്യണമെന്ന് 'ബച്ചന്‍ പാണ്ഡെ' ടീം തീരുമാനിക്കുകയായിരുന്നു. ആക്ഷൻ, കോമഡി, റൊമാൻസ്, ഡ്രാമ എന്നീ എല്ലാ ചേരുവകളും അടങ്ങുന്ന ഈ ചിത്രം ഹോളി ആഘോഷങ്ങള്‍ക്കിടെ ആരാധകര്‍ക്ക് മികച്ച ട്രീറ്റായിരിക്കും സമ്മാനിക്കുക.'-ചിത്രത്തോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
Bachchan Pandey cast and crew: ചിത്രത്തില്‍ അക്ഷയ് കുമാറിന്‍റെ നായികയായി കൃതി സനോണാണ് എത്തുക. അക്ഷയ് കുമാർ, കൃതി സനോൺ എന്നിവരെ കൂടാതെ ചിത്രത്തില്‍ ജാക്വലിൻ ഫെർണാണ്ടസ്, അർഷാദ് വാർസി, സ്നേഹൽ ദാബി, പങ്കജ് ത്രിപാഠി, പ്രതീക് ബാബർ, അഭിമന്യു സിംഗ്, സഹർഷ് കുമാർ ശുക്ല തുടങ്ങിയവരും അഭിനയിക്കുന്നു. സാജിദ് നദിയാദ്‌വാലയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
Also Read:ആലിയയുടെ ഗംഗുഭായ് റിലീസ് മാറ്റി