ബോളിവുഡ് നടൻ അക്ഷയ് കുമാറിന്‍റെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് താരത്തിന്‍റെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുംബൈയിലെ ഹിരാനന്ദനി ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലായിരുന്നു. അമ്മയുടെ രോഗവിവരമറിഞ്ഞ് യുകെയിൽ ഷൂട്ടിലായിരുന്ന താരം ഇന്ത്യയിൽ മടങ്ങിയെത്തിയിരുന്നു.
അമ്മയുടെ മരണവാർത്ത അക്ഷയ് കുമാർ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. 'അമ്മ എന്‍റെ ഹൃദയമായിരുന്നു. എന്‍റെ അസ്‌തിത്വത്തിന്‍റെ കാതലായ ഭാഗത്ത് ഇന്ന് എനിക്ക് അസഹനീയമായ വേദന അനുഭവപ്പെടുന്നു.