അക്ഷയ് കുമാറിന്‍റെ അത്യുഗ്രന്‍ പ്രകടനവുമായി ലക്ഷ്മി ബോംബ് ട്രെയിലര്‍ - Laxmmi Bomb trailer out
രാഘവ ലോറന്‍സാണ് ലക്ഷ്മി ബോംബ് സംവിധാനം ചെയ്തിരിക്കുന്നത്. ഡിസ്നി ഹോട്‌സ്റ്റാറില്‍ നവംബർ 9ന് ലക്ഷ്മി ബോംബ് റിലീസ് ചെയ്യും.
![അക്ഷയ് കുമാറിന്‍റെ അത്യുഗ്രന്‍ പ്രകടനവുമായി ലക്ഷ്മി ബോംബ് ട്രെയിലര്‍ അക്ഷയ് കുമാറിന്‍റെ അത്യുഗ്രന്‍ പ്രകടനവുമായി ലക്ഷ്മി ബോംബ് ട്രെയിലര്‍ ലക്ഷ്മി ബോംബ് ട്രെയിലര്‍ അക്ഷയ് കുമാര്‍ ലക്ഷ്മി ബോംബ് Akshay Kumar Laxmmi Bomb trailer out Laxmmi Bomb trailer out Akshay Kumar Laxmmi Bomb](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9108382-603-9108382-1602236051859.jpg)
തെന്നിന്ത്യയില്‍ വന്‍ വിജയമായ രാഘവ ലോറന്‍സ് ചിത്രം കാഞ്ചനയുടെ ഹിന്ദി റീമേക്ക് ലക്ഷ്മി ബോംബിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അക്ഷയ്‌കുമാറാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡറായുള്ള അക്ഷയ്‌കുമാറിന്‍റെ പ്രകടനങ്ങള്‍ ഉള്‍പ്പെടുത്തിയ ട്രെയിലര്‍ വലിയ പ്രശംസയാണ് നേടുന്നത്. ഒരേ സമയം ഭയവും, ചിരിയും, ആകാംഷയും നിറക്കുന്നതാണ് ട്രെയിലര്‍. കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായിക. രാഘവ ലോറന്‍സാണ് ലക്ഷ്മി ബോംബ് സംവിധാനം ചെയ്തിരിക്കുന്നത്. ഡിസ്നി ഹോട്‌സ്റ്റാറില്‍ നവംബർ 9ന് ലക്ഷ്മി ബോംബ് റിലീസ് ചെയ്യും.