വിവാദങ്ങളെ തുടര്‍ന്ന് അക്ഷയ് കുമാര്‍ രാഘവ ലോറന്‍സ് ചിത്രം ലക്ഷ്‌മി ബോംബിന്‍റെ പേര് മാറ്റി 'ലക്ഷ്‌മി'യാക്കി. മതവികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തെത്തുടര്‍ന്നാണ് സിനിമയുടെ പേരില്‍ മാറ്റം വരുത്തിയത്. പ്രതിഷേധം കനത്തതിനെ തുടര്‍ന്നാണ് ഈ തീരുമാനം. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ സെന്‍സറിങ്.
ലക്ഷ്‌മി ബോംബ് ഇനി 'ലക്ഷ്‌മി' - ലക്ഷ്‌മി ബോംബ് വാര്‍ത്തകള്‍
മതവികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തെത്തുടര്‍ന്നാണ് സിനിമയുടെ പേരില്‍ മാറ്റം വരുത്തിയത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അധികൃതരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സിനിമയുടെ പേര് മാറ്റിയത്
![ലക്ഷ്‌മി ബോംബ് ഇനി 'ലക്ഷ്‌മി' akshay kumar Akshay Kumar Laxmmi Bomb Is Now Titled Laxmii Laxmmi Bomb Is Now Titled Laxmii Akshay Kumar Laxmmi Bomb അക്ഷയ് കുമാര്‍ ലക്ഷ്‌മി ബോംബ് ലക്ഷ്‌മി ബോംബ് വാര്‍ത്തകള്‍ രാഘവ ലോറന്‍സ് ലക്ഷ്‌മി ബോംബ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9368892-843-9368892-1604059411462.jpg)
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അധികൃതരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സിനിമയുടെ പേര് മാറ്റിയത്. 2011ല്‍ പുറത്തിറങ്ങിയ തമിഴ് സിനിമ കാഞ്ചനയുടെ ഹിന്ദി റീമേക്കാണ് ലക്ഷ്‌മി. നവംബര്‍ ഒമ്പതിന് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു.
തമിഴില്‍ പുറത്തിറങ്ങിയ കാഞ്ചനയില്‍ രാഘവ ലോറന്‍സായിരുന്നു നായകന്‍. കിയാര അധ്വാനി, തുഷാര്‍ കപൂര്‍, മുസ്ഖാന്‍ ഖുബ്ന്ദാചനി, ഷരദ് കേല്‍ക്കര്‍, തരുണ്‍ അറോറ, അശ്വിനി കല്‍സേക്കര്‍ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ്, ഷബീന ഖാന്‍, തുഷാര്‍ കപൂര്‍, ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് ലക്ഷ്‌മി നിര്‍മിച്ചിരിക്കുന്നത്.