ഷൂട്ടിങ് പുരോഗമിക്കുന്ന അക്ഷയ് കുമാറിന്‍റെ ചിത്രം ബച്ചൻ പാണ്ഡെയുടെ ജയ്‌സാല്‍മീറില്‍ നിന്നുള്ള ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് അക്ഷയ് കുമാര്‍. ഫർഹാദ് സാംജി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമിക്കുന്നത് സാജിദ് നാദിയാവാലയാണ്. നദിയാവാലയോടൊപ്പം അക്ഷയ് കുമാര്‍ ഇത് പത്താം തവണയാണ് സിനിമ ചെയ്യുന്നത്.
'ബച്ചന്‍ പാണ്ഡെ' ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ട് അക്ഷയ് കുമാര്‍ - Akshay Kumar Kriti Sanon Film Bachchan Pandey news
ആക്ഷന്‍ കോമഡി വിഭാഗത്തില്‍പ്പെടുന്ന സിനിമയില്‍ കൃതി സനോണ്‍, പങ്കജ് ത്രിപാഠി, അര്‍ഷദ് വാര്‍സി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്
!['ബച്ചന്‍ പാണ്ഡെ' ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ട് അക്ഷയ് കുമാര്‍ അക്ഷയ് കുമാര്‍ ബച്ചന്‍ പാണ്ഡെ അക്ഷയ് കുമാര്‍ വാര്‍ത്തകള്‍ അക്ഷയ് കുമാര്‍ സിനിമകള്‍ അക്ഷയ് കുമാര്‍ കൃതി സനോണ്‍ Akshay Kumar Kriti Sanon Film Bachchan Pandey Akshay Kumar Kriti Sanon Film Bachchan Pandey news Bachchan Pandey filming news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10149251-799-10149251-1610000483177.jpg)
ആക്ഷന്‍ കോമഡി വിഭാഗത്തില്‍പ്പെടുന്ന സിനിമയില്‍ കൃതി സനോണ്‍, പങ്കജ് ത്രിപാഠി, അര്‍ഷദ് വാര്‍സി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. മാധ്യമപ്രവര്‍ത്തകയുടെ വേഷത്തിലാണ് കൃതി സനോണ്‍ പ്രത്യക്ഷപ്പെടുന്നത്. ബിഗ് ബഡ്‌ജറ്റിൽ ഒരുങ്ങുന്ന ചിത്രം ഈ വര്‍ഷം റിലീസ് ചെയ്തേക്കും.
രാഘവ ലോറന്‍സ് സംവിധാനം ചെയ്‌ത ലക്ഷ്‌മിയാണ് ഏറ്റവും അവസാനമായി റിലീസ് ചെയ്‌ത അക്ഷയ് കുമാര്‍ സിനിമ. സൂര്യവന്‍ശി, അത്‌രഗി രേ, ബെല്‍ ബോട്ടം എന്നിവയാണ് റിലീസിന് തയ്യാറെടുക്കുന്ന മറ്റ് അക്ഷയ് കുമാര്‍ സിനിമകള്‍. ഹൗസ് ഫുള്‍ 4 ആണ് അവസാനമായി ഫര്‍ഹാദ് സാംജി സംവിധാനം ചെയ്‌ത സിനിമ.