Akshay Kumar heartfelt tribute to brave soldiers: രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് മൂന്ന് വയസ്സ്. ഈ ദിത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് ഹൃദയസ്‌പര്‍ശിയായ കുറിപ്പുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്. പുല്‍വാമ ആക്രമണത്തില്‍ 40 ഇന്ത്യന്‍ ധീര ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്.
#Pulwamaattack: പുൽവാമയിൽ ഈ ദിനം വീരമൃത്യു വരിച്ച നമ്മുടെ എല്ലാ ധീര ജവാന്മാർക്കും എന്‍റെ ഹൃദ്യമായ ആദരാഞ്ജലികൾ. ധീര ജവാന്‍മാരുടെ പരമമായ ത്യാഗത്തിന് അവരോടും അവരുടെ കുടുംബാംഗങ്ങളോടും എന്നെന്നും കടപ്പെട്ടിരിക്കും. -ഇപ്രകാരമായിരുന്നു അക്ഷയ് കുമാറിന്‍റെ ട്വീറ്റ്. പുല്‍വാമ അറ്റാക് എന്ന ഹാഷ്‌ടാഗും താരം പങ്കുവച്ചിട്ടുണ്ട്.
3 years of Pulwama attack: 2019 ഫെബ്രുവരി 14ന് ജമ്മു കാശ്‌മീരിലെ പുൽവാമ ജില്ലയിലെ അവന്തിപൂരിന് സമീപം സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ ജെയ്‌ഷെ-ഇ-മുഹമ്മദ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 40 ധീര ജവാന്‍മാര്‍ വീര മൃത്യു വരിക്കുകയായിരുന്നു.