"ഇതാണ് ഹിന്ദുസ്ഥാന്‍റെ മുസൽമാൻ," ഏറെ കാത്തിരുന്ന 'സൂര്യവൻശി'യുടെ ട്രെയിലർ റിലീസ് ചെയ്‌തു. അക്ഷയ് കുമാര്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രോഹിത് ഷെട്ടിയാണ്. ആക്ഷനും മാസ് ഡയലോഗും കോർത്തിണക്കി പ്രേക്ഷകരെ ആവേശത്തിലാക്കുന്നതാണ് ട്രെയിലർ.
മാസ് പൊലീസായി അക്ഷയ് കുമാര്‍; 'സൂര്യവൻശി'യുടെ ട്രെയിലറെത്തി - കത്രീന കൈഫ്
അക്ഷയ് കുമാറും അജയ് ദേവ്‌ഗണും രൺവീർ സിംഗും പൊലീസ് വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രോഹിത് ഷെട്ടിയാണ്.
രൺവീർ സിംഗ്, കത്രീന കൈഫ്, അജയ് ദേവ്‌ഗൺ, രോഹിത് ഷെട്ടി എന്നിങ്ങനെ വലിയ താരനിരയാണ് സൂര്യവൻശിയിൽ എത്തുന്നത്. അക്ഷയ് കുമാറും അജയ് ദേവ്‌ഗണും രൺവീർ സിംഗും പൊലീസ് വേഷങ്ങളിലാണ് ചിത്രത്തിലെത്തുന്നത്. അക്ഷയ്‌യുടെ ഭാര്യയായി കത്രീന കൈഫും ട്രെയിലറിലുണ്ട്. ഒരു ദശകത്തിന് ശേഷമാണ് ഇവർ ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്. ടീസ് മാർ ഖാനാണ് ഇരുതാരങ്ങളും ഒന്നിച്ചെത്തിയ ഒടുവിലത്തെ ചിത്രം. റിലയൻസ് എന്‍റർടൈൻമെന്‍റിനൊപ്പം രോഹിത് ഷെട്ടിയും കരൺ ജോഹറും കേപ് ഓഫ് ഗുഡ് ഫിലിംസും ചേർന്നാണ് സൂര്യവൻശി നിർമിക്കുന്നത്. ഈ മാസം 24ന് ചിത്രം തിയേറ്ററുകളിലെത്തും.