ഇന്ത്യന്‍ സിനിമാ മേഖലയെ ഒട്ടാകെ പിടിച്ച് കുലുക്കിയ ഒന്നാണ് നടന്‍ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണശേഷം ഉയര്‍ന്നുവന്ന ലഹരി മരുന്ന് വിവാദവും അന്വേഷണവും അറസ്റ്റുകളും. നിരവധി ബോളിവുഡ് അഭിനേതാക്കളെ ഇതിനോടകം ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌ത് കഴിഞ്ഞു. ഇപ്പോള്‍ ലഹരിമരുന്ന് കേസില്‍ ബോളിവുഡ് താരങ്ങള്‍ക്ക് നേരെ ഉയരുന്ന വിമര്‍ശനത്തിനെതിരെ പ്രതികരിച്ചിരിക്കുകയാണ് നടന്‍ അക്ഷയ് കുമാര്‍. എല്ലാവരെയും ഒരേ പോലെ കാണരുതെന്നും പ്രേക്ഷകരായ ജനങ്ങളുടെ സ്‌നേഹം കൊണ്ട് നിലനില്‍ക്കുന്നതാണ് ബോളിവുഡെന്നും നാല് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ അക്ഷയ് കുമാര്‍ പറഞ്ഞു.
ലഹരി മരുന്ന് വിവാദം, എല്ലാവരെയും ഒരേ കണ്ണില്‍ കാണരുതെന്ന് അക്ഷയ് കുമാര്‍ - അക്ഷയ് കുമാര്‍ വാര്‍ത്തകള്‍
നിരവധി ബോളിവുഡ് അഭിനേതാക്കളെ ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ഇതിനോടകം ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌ത് കഴിഞ്ഞു. ദീപിക പദുക്കോണ്‍, ശ്രദ്ധ കപൂര്‍, സാറാ അലി ഖാന്‍ എന്നിവരെയും ചോദ്യം ചെയ്‌തിരുന്നു.
![ലഹരി മരുന്ന് വിവാദം, എല്ലാവരെയും ഒരേ കണ്ണില്‍ കാണരുതെന്ന് അക്ഷയ് കുമാര്‍ akshay kumar on drug abuse in bollywood akshay kumar on drugs in bollywood akshay kumar on bollywood negativity akshay kumar latest news ലഹരി മരുന്ന് വിവാദം, എല്ലാവരെയും ഒരേ കണ്ണില്‍ കാണരുതെന്ന് അക്ഷയ് കുമാര്‍ അക്ഷയ് കുമാര്‍ വാര്‍ത്തകള്‍ നടന്‍ അക്ഷയ് കുമാര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9044919-1085-9044919-1601803149859.jpg)
'ലഹരി മരുന്ന് ഉപയോഗിക്കുന്നവരോ അവരുമായി ബന്ധമുള്ളവരോ ഒക്കെ ഉണ്ടാകാം. പക്ഷെ ബോളിവുഡിലെ എല്ലാ അഭിനേതാക്കളും അങ്ങനെയല്ല. അന്വേഷണവുമായി സഹകരിക്കാന്‍ എല്ലാവരും തയ്യാറാണ്. അതിനാല്‍ എല്ലാവരെയും ഒരേ കണ്ണില്‍ കാണാതെ വിമര്‍ശിക്കണമെന്നും' അക്ഷയ് കുമാര്‍ വീഡിയോയിലൂടെ പറഞ്ഞു. ബോളിവുഡിലെയും കന്നഡ സിനിമാരംഗത്തെയും അടക്കം നിരവധി താരങ്ങളുടെ പേരുകളാണ് ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നത്. സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് കാമുകിയായിരുന്ന റിയ ചക്രബര്‍ത്തി ലഹരി മാഫിയയുമായി ബന്ധമുള്ളയാളാണെന്നും ഉപയോഗിക്കാറുണ്ടെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. റിയയെ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിക്കൊപ്പം നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. ബോളിവുഡിനെയും കന്നട സിനിമയെയും ബന്ധിപ്പിക്കുന്ന ലഹരിബന്ധങ്ങളിലും അന്വേഷണം നടക്കുകയാണ്. ദീപിക പദുക്കോണ്‍, ശ്രദ്ധ കപൂര്‍, സാറാ അലി ഖാന്‍ എന്നിവരെയും ചോദ്യം ചെയ്‌തിരുന്നു.