വിദ്യാര്‍ഥി പ്രക്ഷോഭത്തെ അനുകൂലിച്ചതല്ല, 'അബദ്ധം' പറ്റിയതാണ്: അക്ഷയ് കുമാർ - Akshay Kumar on CAB
വിദ്യാര്‍ഥികളുടെ സമരത്തിന്‍റെ ട്വീറ്റിൽ അറിയാതെ ലൈക്ക് ചെയ്തതാണെന്നും പ്രതിഷേധത്തെ പിന്തുണക്കുന്നില്ലെന്നും അക്ഷയ് കുമാർ പറഞ്ഞു.
![വിദ്യാര്‍ഥി പ്രക്ഷോഭത്തെ അനുകൂലിച്ചതല്ല, 'അബദ്ധം' പറ്റിയതാണ്: അക്ഷയ് കുമാർ Akshay Kumar claims he 'liked' Jamia tweet 'by mistake' ജാമിയ മിലിയ സര്‍വ്വകലാശാല ജാമിയ മിലിയ സമരം അക്ഷയ് കുമാർ അക്ഷയ് കുമാർ പൗരത്വഭേദഗതി നിയമം പൗരത്വഭേദഗതി നിയമം 'അബദ്ധം' പറ്റിയതാണെന്ന് അക്ഷയ് കുമാർ Akshay Kumar Jamia Milia strike Akshay Kumar on Jamia Milia protest Akshay Kumar mistake like Akshay Kumar on CAA Akshay Kumar on CAB Akshay Kumar on Citizen Amendment Act](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5389971-thumbnail-3x2-aks.jpg)
മുംബൈ: പൗരത്വഭേദഗതി നിയമത്തിൽ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികൾ നടത്തുന്ന പ്രതിഷേധത്തെ പിന്തുണക്കുന്നില്ലെന്ന് ബോളിവുഡ് താരം അക്ഷയ് കുമാർ. വിദ്യാര്‍ഥികളുടെ സമരത്തിന്‍റെ ട്വീറ്റിൽ അറിയാതെ ലൈക്ക് ചെയ്തതാണെന്നും താരം വെളിപ്പെടുത്തി. പൗരത്വഭേദഗതി നിയമത്തിനെ പ്രതികൂലിച്ച് ബോളിവുഡ് താരങ്ങൾ തങ്ങളുടെ നിലപാടറിയിക്കുന്ന സാഹചര്യത്തിലാണ് അക്ഷയ് കുമാർ ട്വീറ്റിനെ ലൈക്ക് ചെയ്‌തത് തിരുത്തികൊണ്ടുള്ള ട്വീറ്റ് കുറിച്ചിരിക്കുന്നത്. സ്‌ക്രോള്‍ ചെയ്യുന്നതിനിടെ അറിയാതെ സംഭവിച്ചതാണെന്നും 'അബദ്ധം' പറ്റിയെന്ന് മനസിലായ ഉടന്‍ തന്നെ അത് അൻലൈക്ക് ചെയ്‌തെന്നും അക്ഷയ് ട്വീറ്റിൽ പറഞ്ഞു.