കേരളം

kerala

'ബച്ചന്‍ പാണ്ഡേ' ; ആദ്യ ദിന ബോക്‌സ്‌ ഓഫിസ്‌ കലക്ഷന്‍ പുറത്ത്‌

Bachchhan Paandey first day box office collection : അക്ഷയ്‌ കുമാറിന്‍റെ നേരത്തെ പുറത്തിറങ്ങിയ 'സൂര്യവംശി'യെക്കാള്‍ കുറവാണ് 'ബച്ചന്‍ പാണ്ഡേ'യുടെ ആദ്യ ദിന കലക്ഷന്‍

By

Published : Mar 19, 2022, 5:41 PM IST

Published : Mar 19, 2022, 5:41 PM IST

Bachchhan Paandey first day box office collection  Akshay Kumar Bachchhan Paandey  'ബച്ചന്‍ പാണ്ഡേ' ആദ്യ ദിന ബോക്‌സ്‌ ഓഫീസ്‌ കലക്ഷന്‍  Bachchhan Paandey release  Akshay Kumar as Bachchan Paandey  Bachchan Pandey cast and crew  Jigarthanda remake  Akshay Kumar upcoming movies
'ബച്ചന്‍ പാണ്ഡേ' ആദ്യ ദിന ബോക്‌സ്‌ ഓഫീസ്‌ കലക്ഷന്‍ പുറത്ത്‌..

Bachchhan Paandey first day box office collection : ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ബച്ചന്‍ പാണ്ഡേ' കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്‌. ചിത്രത്തിന്‍റെ ആദ്യ ദിന ബോക്‌സ്‌ ഓഫിസ്‌ കലക്ഷന്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 13 കോടി രൂപയാണ് ആദ്യ ദിനത്തില്‍ ചിത്രം സ്വന്തമാക്കിയത്‌.

അക്ഷയ്‌ കുമാറിന്‍റെ നേരത്തെ പുറത്തിറങ്ങിയ 'സൂര്യവംശി'യെക്കാള്‍ കുറവാണ് 'ബച്ചന്‍ പാണ്ഡേ'യുടെ ആദ്യ ദിന കലക്ഷന്‍. 26 കോടിയാണ് 'സൂര്യവംശി' ആദ്യ ദിനം സ്വന്തമാക്കിയത്‌. വരും ദിനങ്ങളില്‍ 'ബച്ചന്‍ പാണ്ഡേ'ക്ക്‌ മികച്ച കലക്ഷന്‍ ലഭിക്കുമെന്നാണ് ട്രെയ്‌ഡ്‌ അനലിസ്‌റ്റുകളുടെ കണക്കുകൂട്ടല്‍.

Bachchhan Paandey release: കഴിഞ്ഞ ക്രിസ്‌മസ്‌ റിലീസായി 'ബച്ചന്‍ പാണ്ഡേ' പ്രേക്ഷകര്‍ക്ക്‌ മുമ്പില്‍ എത്തിക്കാനായിരുന്നു അണിയറപ്രവര്‍ത്തകര്‍ നിശ്ചയിച്ചിരുന്നത്‌. എന്നാല്‍ കൊവിഡ്‌ സാഹചര്യത്തില്‍ ചിത്രത്തിന്‍റെ റിലീസ്‌ നീണ്ടുപോയി. പിന്നീട്‌ 2022 ജനുവരി 26ന്‌ റിലീസ്‌ ചെയ്യാന്‍ തീരുമാനിച്ചു. വീണ്ടും മാര്‍ച്ച്‌ 4ലേക്ക്‌ റിലീസ്‌ പ്രഖ്യാപിച്ചെങ്കിലും ഒടുവില്‍ 18നാണ് ചിത്രം പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തിയത്‌.

Akshay Kumar as Bachchan Paandey: ആക്ഷൻ, കോമഡി, റൊമാൻസ്, ഡ്രാമ എന്നീ എല്ലാ ചേരുവകളും അടങ്ങുന്നതാണ്‌ ചിത്രം. ക്രൂരനായ ഗാങ്‌സ്‌റ്ററുടെ വേഷമാണ് ചിത്രത്തില്‍ അക്ഷയ്‌ കുമാറിന്. ടൈറ്റില്‍ കഥാപാത്രത്തെയാണ് സിനിമയില്‍ താരം അവതരിപ്പിക്കുന്നത്. മാധ്യമപ്രവര്‍ത്തകയുടെ വേഷമാണ് ചിത്രത്തില്‍ കൃതി സനത്തിന്.

Also Read: IFFK 2022 | മത്സരവിഭാഗത്തിലുള്ള മലയാള ചിത്രം 'നിഷിദ്ധോ'യുടെ ആദ്യ പ്രദർശനം ഞായറാഴ്‌ച

Bachchan Pandey cast and crew: ഫർഹാദ് സാംജി ആണ്‌ സംവിധാനം. സാജിദ് നദിയാദ്‌വാലയും വാർദ ഖാൻ നദിയാദ്‌വാലയും ചേർന്നാണ് നിര്‍മാണം. സാജിദിന്‍റെ നദിയാദ്‌വാല ഗ്രാൻഡ്‌സൺ എന്‍റര്‍ടൈൻമെന്‍റിനൊപ്പമുള്ള അക്ഷയ് കുമാറിന്‍റെ പത്താമത്തെ ചിത്രവും ജാക്വിലിന്‍റെ എട്ടാമത്തെ ചിത്രവുമാണ് 'ബച്ചൻ പാണ്ഡേ'. 'ഹൗസ്‌ഫുൾ 3', 'ഹൗസ്‌ഫുള്‍ 4', 'സിങ്കം' (തിരക്കഥാകൃത്ത്) തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് ഫര്‍ഹാദ്‌. അക്ഷയ് കുമാർ, കൃതി സനം എന്നിവരെ കൂടാതെ ചിത്രത്തില്‍ ജാക്വലിൻ ഫെർണാണ്ടസ്, അർഷാദ് വാർസി, സ്നേഹൽ ദാബി, പങ്കജ് ത്രിപാഠി, പ്രതീക് ബാബർ, അഭിമന്യു സിംഗ്, സഹർഷ് കുമാർ ശുക്ല തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Akshay Kumar upcoming movies: 'രാം സേതു', 'രക്ഷാ ബന്ധന്‍', 'സെൽഫി', 'ബഡേ മിയാൻ ചോട്ടെ മിയാൻ', സിണ്ട്രല്ല, പൃഥ്വിരാജ്‌ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന അക്ഷയ്‌ കുമാറിന്‍റെ മറ്റ്‌ ചിത്രങ്ങള്‍.

ABOUT THE AUTHOR

...view details