ബോളിവുഡ് താരം അക്ഷയ് കുമാര്‍ ദീപാവലി ദിനത്തില്‍ തന്‍റെ പുതിയ സിനിമ പ്രഖ്യാപിച്ചു. രാമ സേതു എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് അക്ഷയ് കുമാര്‍ തന്നെയാണ് സോഷ്യല്‍മീഡിയകളിലൂടെ പങ്കുവെച്ചത്. 'ഈ ദീപാവലിക്ക്, വരാനിരിക്കുന്ന തലമുറകളെ ബന്ധിപ്പിക്കുന്ന പാലം നിര്‍മിച്ച് രാമന്‍റെ ആദര്‍ശങ്ങളെ എല്ലാ ഭാരതീയരുടെയും മനസില്‍ നിലനിര്‍ത്താന്‍ ശ്രമിക്കാം. അതിബൃഹത്തായ ഈ ദൗത്യത്തിലേക്കുള്ള തങ്ങളുടെ എളിയ ശ്രമമാണ് ചിത്രം. ദീപാവലി ആശംസകള്‍' ഫസ്റ്റ്ലുക്കിനൊപ്പം അക്ഷയ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു.
അക്ഷയ് കുമാറിന്‍റെ പുതിയ സിനിമ രാമ സേതു; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി ഫസ്റ്റ്ലുക്ക് - അക്ഷയ് കുമാര്‍ ചിത്രം രാമ സേതു
ഐതീഹ്യമോ യാഥാര്‍ത്ഥ്യമോ എന്ന ടാഗ് ലൈനോട് കൂടിയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. അഭിഷേക് ശര്‍മയാണ് ചിത്രത്തിന്‍റെ സംവിധായകന്‍
![അക്ഷയ് കുമാറിന്‍റെ പുതിയ സിനിമ രാമ സേതു; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി ഫസ്റ്റ്ലുക്ക് Akshay Kumar announces his new film Ram Setu on Diwali അക്ഷയ് കുമാറിന്‍റെ പുതിയ സിനിമ രാമ സേതു Akshay Kumar film Ram Setu film Ram Setu film Ram Setu first look അക്ഷയ് കുമാര്‍ ചിത്രം രാമ സേതു രാമ സേതു സിനിമ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9544719-549-9544719-1605354999788.jpg)
ഷര്‍ട്ടും കാര്‍ഗോ പാന്‍റും കാവി ഷാളും ധരിച്ച് നീളന്‍ മുടിയുമായി വേറിട്ട ലുക്കിലാണ് അക്ഷയ് കുമാര്‍ പോസ്റ്ററിലുള്ളത്. അക്ഷയ് കുമാറിന് പിന്നിലായി അമ്പും വില്ലുമേന്തി രാമനേയും കാണാം. പോസ്റ്റര്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. മതവികാരം വളര്‍ത്താനുള്ള ശ്രമമാണെന്നും പിന്നില്‍ അജണ്ടകളുണ്ടെന്നുമാണ് ചിലര്‍ സോഷ്യല്‍മീഡിയകളില്‍ പോസ്റ്ററിനെതിരായി കുറിച്ചത്. ഐതീഹ്യമോ യാഥാര്‍ത്ഥ്യമോ എന്ന ടാഗ് ലൈനോട് കൂടിയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.
അഭിഷേക് ശര്‍മയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. അരുണ ഭാട്ട്യയും വിവേക് മല്‍ഹോത്രയും ചേര്‍ന്നാണ് നിര്‍മാണം. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. തമിഴ് ചിത്രം കാഞ്ചനയുടെ റീമേക്കായി ഹിന്ദിയില്‍ രാഘവ ലോറന്‍സ് ഒരുക്കിയ ലക്ഷ്മിയാണ് അക്ഷയ് കുമാറിന്‍റെതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. ഒടിടി പ്ലാറ്റ്‌ഫോമിലാണ് ചിത്രം ഇപ്പോള്‍ സ്ട്രീം ചെയ്യുന്നത്. ബെല്‍ ബോട്ടമാണ് ഇനി പുറത്തിറങ്ങാനുള്ള അക്ഷയ് കുമാര്‍ ചിത്രം.