ബോളിവുഡ് താരം അക്ഷയ് കുമാര്‍ ടൈറ്റില്‍ റോളിലെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ സിനിമ സൂര്യവന്‍ഷി ട്രെയിലറും റിലീസ് തിയതിയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ആക്ഷനും മാസ് രംഗങ്ങള്‍ക്കുമെല്ലാം പ്രാധാന്യം നല്‍കിയാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. രോഹിത് ഷെട്ടിയാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്.
ഹെലികോപ്ടറില്‍ തൂങ്ങി അക്ഷയ് കുമാര്‍; 'സൂര്യവന്‍ഷി' ഏപ്രിലില്‍ തിയേറ്ററുകളില്‍ - Suryavanshi Official Trailer
രോഹിത് ഷെട്ടിയാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. കത്രീന കൈഫാണ് ചിത്രത്തില്‍ അക്ഷയ്‌കുമാറിന്‍റെ നായിക
![ഹെലികോപ്ടറില്‍ തൂങ്ങി അക്ഷയ് കുമാര്‍; 'സൂര്യവന്‍ഷി' ഏപ്രിലില്‍ തിയേറ്ററുകളില്‍ Akshay Ajay Ranveer Katrina Rohit Shetty Suryavanshi Official Trailer out now സൂര്യവന്‍ഷി ഏപ്രിലില്‍ തിയേറ്ററുകളില്‍ അക്ഷയ് കുമാര്‍ സൂര്യവന്‍ഷി അക്ഷയ് കുമാര്‍ സിനിമകള്‍ അക്ഷയ് കുമാര്‍ വാര്‍ത്തകള്‍ Suryavanshi Official Trailer Suryavanshi news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11001951-2-11001951-1615704434758.jpg)
കത്രീന കൈഫാണ് ചിത്രത്തില്‍ അക്ഷയ്‌കുമാറിന്‍റെ നായിക. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷമാണ് ചിത്രത്തില്‍ അക്ഷയ്‌കുമാറിന്. മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സ്ഫോടനങ്ങളും തീവ്രവാദ ആക്രമണങ്ങളും തുടര്‍ന്നുള്ള അന്വേഷണവുമാണ് സിനിമയുടെ പ്രമേയം. അക്ഷയ്‌കുമാറിന് പുറമെ രണ്‍വീര്‍ സിങ്, അജയ് ദേവ്‌ഗണ്‍ എന്നിവരും സിനിമയുടെ ഭാഗമായിട്ടുണ്ട്. ഇരുവരും അക്ഷയ്‌കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ സഹായിക്കാന്‍ എത്തുന്ന പൊലീസ് ഉദ്യോഗസ്ഥരാണ്.
രോഹിത് ഷെട്ടി പിക്‌ചേഴ്‌സും ധര്‍മ്മ പ്രൊഡക്ഷന്‍സും റിലയിന്‍സ് എന്‍റര്‍ടെയ്‌ന്‍മെന്‍റും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ഏപ്രില്‍ 30ന് സിനിമ തിയേറ്ററുകളിലെത്തും. കഴിഞ്ഞ മാര്‍ച്ചില്‍ തിയേറ്റര്‍ റിലീസ് തീരുമാനിച്ചിരുന്ന സിനിമയായിരുന്നു സൂര്യവന്‍ഷി. പിന്നീട് കൊവിഡ് രൂക്ഷമായപ്പോള്‍ എല്ലാ സിനിമകള്‍ക്കും സംഭവിച്ചപോലെ ചിത്രത്തിന്‍റെ റിലീസും നീണ്ടു.