കേരളം

kerala

ETV Bharat / sitara

ബിഗ് ബിയെ നായകനാക്കി അജയ് ദേവഗണിന്‍റെ 'മെയ്‌ഡേ' വരുന്നു - Mayday movie news

അജയ് ദേവ്ഗണ്‍ തന്നെയാണ് അജയ് ദേവ്ഗണ്‍ ഫിലിംസിന്‍റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിങ് ഡിസംബറില്‍ ഹൈദരാബാദില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Ajay Devgn to direct Amitabh Bachchan in Mayday  ബിഗ് ബിയെ നായകനാക്കി അജയ് ദേവഗണിന്‍റെ 'മെയ്‌ഡേ' വരുന്നു  അജയ് ദേവ്ഗണ്‍ അമിതാഭ് ബച്ചന്‍  Mayday movie news  Ajay Devgn latest news
ബിഗ് ബിയെ നായകനാക്കി അജയ് ദേവഗണിന്‍റെ 'മെയ്‌ഡേ' വരുന്നു

By

Published : Nov 7, 2020, 5:45 PM IST

ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് അജയ് ദേവ്ഗണ്‍. അജയ് ദേവ്ഗണ്‍ ആദ്യമായാണ് അമിതാഭ് ബച്ചനെ നായകനാക്കി സിനിമ ഒരുക്കാന്‍ പോകുന്നത്. മെയ്‌ഡേ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ മാത്രമല്ല ചിത്രത്തില്‍ ഒരു പൈലറ്റിന്‍റെ റോളിലും അജയ് ദേവ്ഗണ്‍ അഭിനയിക്കും.എന്നാല്‍ അമിതാഭ് ബച്ചന്‍റെ കഥാപാത്രത്തെക്കുറിച്ചുള്ള സൂചനകളൊന്നും പുറത്തുവന്നിട്ടില്ല.

ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തിയായെന്നും പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ചുള്ള വിശദാംശങ്ങളും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. അജയ് ദേവ്ഗണ്‍ തന്നെയാണ് അജയ് ദേവ്ഗണ്‍ ഫിലിംസിന്‍റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിങ് ഡിസംബറില്‍ ഹൈദരാബാദില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ബുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യയുടെ ഷൂട്ടിങ് തിരക്കിലാണ് അജയ്. കൊന്‍ ബനേഗാ ക്രോര്‍പതിയുടെ തിരക്കിലാണ് അമിതാഭ് ബച്ചന്‍.

മേജര്‍ സാഹബ്, ഖാകീ, സത്യാഗ്രഹ എന്നീ സിനിമകളിലാണ് ഇതിന് മുമ്പ് അജയും അമിതാഭ് ബച്ചനും ഒന്നിച്ചത്. 2008ല്‍ പുറത്തിറങ്ങിയ യൂ മീ ഓര്‍ ഹം ആണ് അജയ്‌യുടെ ആദ്യ സംവിധാന സംരംഭം. ചിത്രത്തില്‍ താരത്തിന്‍റെ ഭാര്യ കാജോളാണ് നായികയായി എത്തിയത്. അതിന് ശേഷം ഷിവായ് എന്ന ചിത്രവും സംവിധാനം ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details