ന്യൂഡല്‍ഹി: ബോളിവുഡ് നടനും സംവിധായകനുമായ അജയ് ദേവ്‌ഗണ്ണിന്‍റെ എന്‍.വൈ ഫൗണ്ടേഷന്‍ മുംബൈയില്‍ മാസ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. സിനിമാ മേഖലയിലും മാധ്യമമേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കിയായിരുന്നു ക്യാമ്പ് നടത്തിയത്.
സിനിമാ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ തരണ്‍ ആദര്‍ശാണ് ഇക്കാര്യം സോഷ്യല്‍മീഡിയ വഴി അറിയിച്ചത്. കൊവിഡ് 19 ബാധിച്ച മുംബൈയിലെ ജനങ്ങള്‍ക്കായി ഐസിയു സ്ഥാപിക്കാനും അടിയന്തിര വൈദ്യസഹായം നൽകാനും ഏപ്രിലിൽ ബിഎംസി അധികൃതരുമായും ഹിന്ദുജ ആശുപത്രി അധികൃതരുമായി ചേര്‍ന്ന് അജയ് ദേവ്‌ഗണ്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
വാക്‌സിന്‍ ഡ്രൈവ് സംഘടിപ്പിച്ച് ബോളിവുഡിലെ പ്രമുഖ നിര്‍മാണ കമ്പനികള്‍
അജയ് ദേവ്‌ഗണിന് പുറമെ നേരത്തെ ചലച്ചിത്ര പ്രവർത്തകരായ രാജ്‌കുമാർ ഹിരാനി, കരൺ ജോഹർ, നിർമാതാവ് മഹാവീർ ജെയിൻ എന്നിവർ ചേർന്ന് സിനിമാ മേഖലയിലെ തൊഴിലാളികൾക്കായി സൗജന്യമായി വാക്‌സിൻ ഡ്രൈവ് നടത്തിയിരുന്നു.
Also read:അംഗീകാര നിറവില്‍ 'ഡികോഡിങ് ശങ്കര്‍'
4000 ത്തോളം സിനിമാ മേഖലയിലെ തൊഴിലാളികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ യഷ് രാജ് ഫിലിംസ് ഒരു കോവിഡ് വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ചിരുന്നു. വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് ഫെഡറേഷനിലെ 30000 ത്തോളം വരുന്ന അംഗങ്ങൾക്ക് വാക്‌സിനേഷന്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് യഷ് രാജ് ഫിലിംസ് വാക്‌സിനേഷന്‍ ആരംഭിച്ചത്. യഷ് രാജ് ഫിലിംസിലെ എല്ലാ ജോലിക്കാര്‍ക്കും ഇതിനോടകം വാക്‌സിന്‍ നല്‍കി കഴിഞ്ഞു.