കേരളം

kerala

ETV Bharat / sitara

'സത്യം ഭൂമിയില്‍ നിന്നും 35,000 അടി ഉയരത്തില്‍ മറഞ്ഞിരിക്കുന്നു'; ഹൃദയമിടിപ്പ്‌ കൂട്ടി 'റണ്‍വേ 34' - Ajay Devgn as pilot in Runway 34

Runway 34 teaser: 'റണ്‍വേ 34'ന്‍റെ ടീസര്‍ പുറത്തിറങ്ങി. മാര്‍ച്ച്‌ 21ന്‌ 'റണ്‍വേ 34' ട്രെയ്‌ലര്‍ റിലീസ്‌ ചെയ്യും. റിലീസ്‌ തീയതിയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

Runway 34 teaser  Ajay Devgn movie Runway 34  ഹൃദയമിടിപ്പ്‌ കൂട്ടി റണ്‍വേ 34  'റണ്‍വേ 34'ന്‍റെ ടീസര്‍  'റണ്‍വേ 34' ട്രെയ്‌ലര്‍  Runway 34 release  Ajay Devgn as pilot in Runway 34  Runway 34 cast and crew
'സത്യം ഭൂമിയില്‍ നിന്നും 35,000 അടി ഉയരത്തില്‍ മറഞ്ഞിരിക്കുന്നു'; ഹൃദയമിടിപ്പ്‌ കൂട്ടി റണ്‍വേ 34

By

Published : Mar 15, 2022, 3:53 PM IST

Runway 34 teaser: അജയ്‌ ദേവ്‌ഗണിന്‍റെ പുതിയ സംവിധാന സംരംഭം 'റണ്‍വേ 34'ന്‍റെ ടീസര്‍ പുറത്തിറങ്ങി. പ്രേക്ഷകരുടെ ഹൃദയമിടിപ്പ് കൂട്ടുന്ന 47 സെക്കന്‍ഡ്‌ ദൈര്‍ഘ്യമുള്ള ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്‌. അജയ്‌ ദേവ്‌ഗണ്‍ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ടീസര്‍ പങ്കുവച്ചിട്ടുണ്ട്‌.

Runway 34 release: ചിത്രത്തിന്‍റെ റിലീസ്‌ തീയതിയും പുറത്തുവിട്ടു. ഈദ്‌ റിലീസായി ഏപ്രില്‍ 29നാണ് 'റണ്‍വേ 34' ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസിനെത്തുക. സല്‍മാന്‍ ഖാന്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ റിലീസ്‌ പ്രഖ്യാപനം നടത്തിയിരിക്കുന്നത്‌. മാര്‍ച്ച്‌ 21ന് ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങും.

Runway 34 based on real incidents: യഥാര്‍ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് 'റണ്‍വേ 34' ഒരുങ്ങുന്നത്‌. 2015ല്‍ ദോഹ-കൊച്ചി ജെറ്റ്‌ എയര്‍വേയ്‌സ്‌ പറക്കുന്നതിനിടെ ദൃശ്യ അവ്യക്തതയാല്‍ ബുദ്ധിമുട്ട്‌ നേരിട്ട ശേഷം തലനാഴിരയ്‌ക്ക്‌ രക്ഷപ്പെട്ടിരുന്നു. ഈ സംഭവത്തെ ആസ്‌പദമാക്കിയാണ് സിനിമ. അമിതാഭ്‌ ബച്ചന്‍, അജയ്‌ ദേവ്‌ഗണ്‍, രാകുല്‍ പ്രീത്‌ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്‌. ക്യാരി മിനാറ്റിയും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തും.

Ajay Devgn as pilot in Runway 34: പൈലറ്റുമാരുടെ വേഷമാണ് 'റണ്‍വേ 34'ല്‍ അജയ്‌ ദേവ്‌ഗണിനും രാകുല്‍ പ്രീതിനും. ടീസറില്‍ അപ്രതീക്ഷിത സാഹചര്യം കൈകാര്യം ചെയ്യുകയാണ് അജയുടെയും രാകുല്‍ പ്രീതിന്‍റെയും കഥാപാത്രങ്ങള്‍. 'സത്യം ഭൂമിയില്‍ നിന്നും 35,000 അടി ഉയരത്തില്‍ മറഞ്ഞിരിക്കുന്നു.' -ടീസര്‍ പങ്കുവച്ച്‌ അജയ്‌ ദേവ്‌ഗണ്‍ കുറിച്ചു.

Runway 34 cast and crew: അജയ്‌ ദേവ്‌ഗണ്‍ ഫിലിംസാണ് നിര്‍മാണം. കുമാര്‍ മങ്കത്ത്‌ പതക്‌, വിക്രാന്ത്‌ ശര്‍മ, സന്ദീപ്‌ ഹരീഷ്‌ കെവ്ലാനി, തര്‍ലോക്‌ ജേതി, ഹസ്‌നൈന്‍ ഹൂസൈനി, ജയ്‌ കനുജിയ എന്നിവര്‍ ചേര്‍ന്നാണ് സഹനിര്‍മാണം. 2020 ഡിസംബറിലാണ് ചിത്രീകരണം ആരംഭിച്ചത്‌. 'ഷിവായ്‌', 'യു ആന്‍ഡ്‌ മീ ഔര്‍ ഹം' എന്നീ ചിത്രങ്ങള്‍ക്ക്‌ ശേഷമുള്ള അജയ്‌ ദേവ്‌ഗണിന്‍റെ സംവിധാന സംരംഭമാണ് 'റണ്‍വേ 34'.

Also Read: SRK+ ഉടന്‍ എത്തും; ഒടിടി പ്ലാറ്റ്‌ഫോമുമായി ഷാരൂഖ്‌ ഖാന്‍

ABOUT THE AUTHOR

...view details