ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചനെ നായകനാക്കി അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന സിനിമ മെയ് ഡേയുടെ ചിത്രീകരണം ആരംഭിച്ചു. ഷൂട്ടിങ് ആരംഭിച്ചുവെന്നും സിനിമയുടെ ചിത്രീകരണം വിജയമാക്കാന്‍ എല്ലാവരുടെയും പ്രാര്‍ഥന ആവശ്യമാണെന്നും അജയ് ദേവ്ഗണ്‍ ട്വിറ്ററില്‍ കുറിച്ചു. ഹൈദരാബാദിലാണ് ഷൂട്ടിങ് നടക്കുന്നത്. രാകുല്‍ പ്രീത് സിങാണ് നായിക. 2022 ഏപ്രില്‍ 29ന് സിനിമ പ്രദര്‍ശനത്തിനെത്തും.
അജയ് ദേവ്ഗണ്‍-അമിതാഭ് ബച്ചന്‍ ചിത്രം മെയ് ഡേയുടെ ചിത്രീകരണം ആരംഭിച്ചു - MayDay shooting
ഹൈദരാബാദിലാണ് ഷൂട്ടിങ് നടക്കുന്നത്. രാകുല്‍ പ്രീത് സിങാണ് നായിക. 2022 ഏപ്രില്‍ 29ന് സിനിമ പ്രദര്‍ശനത്തിനെത്തും
ചിത്രത്തിന്‍റെ സംവിധായകന്‍ മാത്രമല്ല ചിത്രത്തില്‍ ഒരു പൈലറ്റിന്‍റെ റോളിലും അജയ് ദേവ്ഗണ്‍ എത്തും. എന്നാല്‍ അമിതാഭ് ബച്ചന്‍റെ കഥാപാത്രത്തെക്കുറിച്ചുള്ള സൂചനകളൊന്നും പുറത്തുവന്നിട്ടില്ല. ചിത്രത്തിന്‍റെ തിരക്കഥയും പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളും നേരത്തെ പൂര്‍ത്തിയായിരുന്നു. സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ചുള്ള വിശദാംശങ്ങളും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. അജയ് ദേവ്ഗണ്‍ തന്നെയാണ് അജയ് ദേവ്ഗണ്‍ ഫിലിംസിന്‍റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത്.
മേജര്‍ സാഹബ്, ഖാകീ, സത്യാഗ്രഹ എന്നീ സിനിമകളിലാണ് ഇതിന് മുമ്പ് അജയും അമിതാഭ് ബച്ചനും ഒന്നിച്ചത്. 2008ല്‍ പുറത്തിറങ്ങിയ യൂ മീ ഓര്‍ ഹം ആണ് അജയ്‌യുടെ ആദ്യ സംവിധാന സംരംഭം. ചിത്രത്തില്‍ താരത്തിന്‍റെ ഭാര്യ കാജോളാണ് നായികയായി എത്തിയത്. അതിന് ശേഷം ഷിവായ് എന്ന ചിത്രവും സംവിധാനം ചെയ്‌തിരുന്നു.