മുംബൈ : അജയ് ദേവ്ഗണ്‍ നായകനാകുന്ന 'ദൃശ്യം 2' ഹിന്ദി പതിപ്പിന്‍റെ ചിത്രീകരണം മുംബൈയിൽ ആരംഭിച്ചു. ഷൂട്ടിങ് തുടങ്ങിയ വിവരം താരം തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെ അറിയിക്കുകയായിരുന്നു. സിനിമയിലെ ഒരു ചിത്രത്തിനൊപ്പം കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.
Ajay Devgn begins shooting for Drishyam 2: 'ഒരിക്കല്‍ കൂടി വിജയ്ക്ക് തന്‍റെ കുടുംബത്തെ സംരക്ഷിക്കാന്‍ കഴിയുമോ? 'ദൃശ്യം 2' ചിത്രീകരണം ആരംഭിച്ചു.'- അജയ് കുറിച്ചു.
'ദൃശ്യം' ഇഷ്‌ടപ്പെട്ടു. അതൊരു ഇതിഹാസമാണ്. 'ദൃശ്യം 2' എന്ന സിനിമയിലൂടെ രസകരമായ മറ്റൊരു കഥ അവതരിപ്പിക്കുന്നതിൽ ഞാൻ ഇപ്പോൾ ആവേശത്തിലാണ്. വിജയ് ഒരു ബഹുമുഖ കഥാപാത്രമാണ്. ഈ സിനിമയില്‍ സംവിധായകന്‍ അഭിഷേക് പതക്കിന് ഒരു പുതിയ കാഴ്‌ചപ്പാടുണ്ട്. രണ്ടാം ഭാഗത്തിനായി ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. - അജയ് ദേവ്ഗണ്‍ പറഞ്ഞു.
Drishyam new movie: വരും മാസങ്ങളില്‍ ഗോവയില്‍ 'ദൃശ്യം 2'ന്‍റെ ചിത്രീകരണം വിപുലമായി നടക്കും. തബു, ശ്രേയ ശരണ്‍, ഇഷിത ദത്ത തുടങ്ങി ആദ്യ ഭാഗത്തിലെ താര നിര രണ്ടാം ഭാഗത്തിലും അണിനിരക്കും.