നിരവധി ചരിത്ര സിനിമകള്‍ വെള്ളിത്തിരയില്‍ എത്തിയ ബോളിവുഡില്‍ നിന്നും മറ്റൊരു ദൃശ്യവിസ്മയം കൂടി റിലീസിനൊരുങ്ങുകയാണ്. അജയ് ദേവഗണും സെയ്ഫ് അലി ഖാനും കജോളും പ്രധാന കഥാപാത്രങ്ങളായ തന്‍ഹാജിയാണത്. ഛത്രപതി ശിവാജിയുടെ നിഴലായി നിന്ന ധീര യോദ്ധാവ് തന്‍ഹാജിയുടെ കഥയാണ് ചിത്രം പറയുന്നത്. തന്‍ഹാജിയായി വേഷമിടുന്നത് അജയ് ദേവഗണാണ്. ഉദയ് ഭാന്‍ എന്ന ശക്തമായ കഥാപാത്രമായി സെയ്ഫ് അലി ഖാനും എത്തുന്നു. സാവിത്രി മാല്‍സൂരെയെന്ന കഥാപാത്രമായി കജോളും ചിത്രത്തില്‍ എത്തുന്നു.
ധീര യോദ്ധാവായി അജയ് ദേവഗണ്‍; വിഷ്യല്‍ ട്രീറ്റായി 'തന്‍ഹാജി ട്രെയിലര്‍ 2' - Tanhaji Trailer 2
ഛത്രപതി ശിവാജിയുടെ നിഴലായി നിന്ന ധീര യോദ്ധാവ് തന്‍ഹാജിയുടെ കഥയാണ് ചിത്രം പറയുന്നത്. ഓം റൗട്ടാണ് ചിത്രത്തിന്‍റെ സംവിധായകന്‍
ധീര യോദ്ധാവായി അജയ് ദേവഗണ്‍; വിഷ്യല്‍ ട്രീറ്റായി 'തന്‍ഹാജി ട്രെയിലര്‍ 2'
ശിവാജിയായി വേഷമിടുന്നത് ശരദ് കേല്‍ക്കറാണ്. നേഹ ശര്‍മ്മ, ജഗപതി ബാബു, ലുക് കെന്നി എന്നവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നു. ചിത്രം നിര്‍മിച്ചിരിക്കുന്നത് അജയ് ദേവഗണ്‍ തന്നെയാണ്. ഓം റൗട്ടാണ് ചിത്രത്തിന്‍റെ സംവിധായകന്‍. 2020 ജനുവരി ആദ്യവാരത്തോടെ ചിത്രം തിയേറ്ററുകളിലെത്തും. നവംബറില്‍ ഇറങ്ങിയ ആദ്യ ട്രെയിലറിന് ലഭിച്ച അതേ സ്വീകാര്യതയാണ് രണ്ടാമത്തെ ട്രെയിലറിനും യുട്യൂബില്‍ ലഭിക്കുന്നത്.