കേരളം

kerala

ETV Bharat / sitara

ഐശ്വര്യയുടെയും ആരാധ്യയുടെയും പരിശോധനാഫലം നെഗറ്റീവ്; ഇരുവരും ആശുപത്രി വിട്ടു - abhishek bachchan

ഇരുവരുടെയും പരിശോധനാഫലം നെഗറ്റീവായതിനെ തുടർന്ന് ഐശ്വര്യയും ആരാധ്യയും ആശുപത്രി വിട്ടതായി അഭിഷേക് ബച്ചൻ ട്വിറ്ററിലൂടെ അറിയിച്ചു.

asiwarya rai covid negative  ഐശ്വര്യ  ആരാധ്യ  ഐശ്വര്യയുടെയും ആരാധ്യയുടെയും പരിശോധനാഫലം  ഐശ്വര്യ റായ്  ആരാധ്യ ബച്ചൻ  അഭിഷേക് ബച്ചൻ  Aishwarya Rai and daughter Aaradhya Bachchan  Aaradhya Bachchan tested negative  abhishek bachchan  corona amitabh bachchan
ഐശ്വര്യയുടെയും ആരാധ്യയുടെയും പരിശോധനാഫലം നെഗറ്റീവ്

By

Published : Jul 27, 2020, 5:05 PM IST

മുംബൈ: കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഐശ്വര്യ റായിയുടെയും ആരാധ്യ ബച്ചന്‍റെയും പരിശോധനാഫലം നെഗറ്റീവ്. രോഗമുക്തരായതോടെ ഇരുവരും ആശുപത്രി വിട്ടു. തങ്ങളുടെ കുടുംബത്തിന്‍റെ ആരോഗ്യത്തിനായി പ്രാർത്ഥിച്ചവർക്ക് നന്ദി പറഞ്ഞുകൊണ്ട് അഭിഷേക് ബച്ചൻ പങ്കുവെച്ച ട്വീറ്റിലാണ് ഐശ്വര്യയും ആരാധ്യയും കൊവിഡിൽ നിന്ന് സുഖം പ്രാപിച്ചതായി അറിയിച്ചത്.

"നിങ്ങളുടെ നിരന്തരമായ പ്രാർത്ഥനകൾക്കും ആശംസകൾക്കും എല്ലാവർക്കും നന്ദി. അതിന് എന്നെന്നേക്കും കടപ്പെട്ടിരിക്കുന്നു. ഐശ്വര്യയുടെയും ആരാധ്യയുടെയും പരിശോധനാഫലം നെഗറ്റീവെന്ന് കണ്ടെത്തി. അവർ ആശുപത്രി വിട്ടു. ഇനി അവർ വീട്ടിലാണ്. താനും പിതാവ് അമിതാഭ് ബച്ചനും ആശുപത്രിയിൽ തുടരുന്നതായും അഭിഷേക് ബച്ചൻ ട്വിറ്ററിൽ വ്യക്തമാക്കി. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മുംബൈ നാനാവതി ആശുപത്രിയിൽ കഴിഞ്ഞ രണ്ടാഴ്‌ചയായി ചികിത്സയിലാണ് താരങ്ങൾ.

ABOUT THE AUTHOR

...view details