ന്യൂഡൽഹി: നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തിൽ നിയമപരമായി യുക്തിസഹമായ നിഗമനത്തിലെത്താൻ ഫോറൻസിക് റിപ്പോർട്ട് കൂടി പരിഗണിക്കേണ്ടി വരുമെന്ന് എംയിസിലെ ഫോറൻസിക് മെഡിക്കൽ ബോർഡ് ചെയർമാൻ ഡോ. സുധീർ ഗുപ്ത.
സുശാന്തിന്‍റെ മരണത്തിൽ യുക്തിസഹമായ നിഗമനത്തിലെത്താൻ ഫോറൻസിക് റിപ്പോർട്ട് ആവശ്യം - ബോളവുഡ് നടൻ
സുശാന്ത് സിംഗിന്‍റെ മരണത്തിൽ യുക്തിസഹമായ നിഗമനത്തിലെത്താൻ ചില നിയമപരമായ വശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് ഫോറൻസിക് മെഡിക്കൽ ബോർഡ് ചെയർമാൻ വ്യക്തമാക്കി
സുശാന്ത് സിംഗിന്‍റെ കേസിൽ എയിംസും സിബിഐയും തമ്മിൽ ബന്ധപ്പെട്ടിരിക്കുകയാണെങ്കിലും വിശദമായ അന്വേഷണം ആവശ്യമാണ്. അതിനാൽ തന്നെ യുക്തിസഹമായ നിഗമനത്തിലെത്താൻ ചില നിയമപരമായ വശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നാണ് ഫോറൻസിക് മെഡിക്കൽ ബോർഡ് ചെയർമാൻ വിശദീകരിച്ചത്. സുശാന്തിന്‍റെ ഉള്ളിൽ വിഷം കലർന്നിരുന്നോയെന്ന് എയിംസ് ഫോറൻസിക് സംഘം സെപ്റ്റംബർ ഏഴിന് പരിശോധന നടത്തിയിരുന്നു. കേസിൽ കൂടുതൽ അന്വേഷണത്തിനായി എയിംസിൽ നിന്നും മൂന്ന് ഡോക്‌ടർമാരടങ്ങുന്ന പ്രത്യേക സംഘവുമായി സിബിഐ സുശാന്തിന്‍റെ വീട് പരിശോധിച്ചു. കൂടാതെ, റിയ ചക്രബർത്തിക്ക് എതിരെ സിബിഐ എഫ്‌ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.