ബോളിവുഡ് നടൻ സുനിൽ ഷെട്ടിയുടെ മകൻ അഹാൻ ഷെട്ടിയുടെ ആദ്യ ചിത്രം തടപ്പിന്റെ ചിത്രീകരണം പൂർത്തിയായി. ആക്ഷൻ- റൊമാന്റിക് ചിത്രം തടപ്പ് സംവിധാനം ചെയ്യുന്നത് മിലൻ ലുത്രിയയാണ്. സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2 ഫെയിം താര സുതാരിയയാണ് അഹാൻ ഷെട്ടിയുടെ നായിക. സിക്കന്ദർ ഖേർ, സ്വാതി കപൂർ, ശരത് സക്സേന, നൗഫൽ അസ്മിർ ഖാൻ, അമിത് സാഥ് എന്നിവരും സുനിൽ ഷെട്ടിയും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രജത് അറോറയാണ് തിരക്കഥാകൃത്ത്. ഫോക്സ് സ്റ്റാർ സ്റ്റാർ സ്റ്റുഡിയോസിന്റെ ബാനറിൽ സാജിദ് നാദിയാവാല നിർമിക്കുന്ന തടപ് സെപ്തംബർ 24ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
അഹാൻ ഷെട്ടിയുടെ 'തടപ്' പൂർത്തിയായി; സെപ്തംബറിൽ റിലീസിനെത്തും - bollywood film news
സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2 ഫെയിം താര സുതാരിയ നായികയാകുന്ന ചിത്രം തെലുങ്കിലെ ആർ എക്സ് 100ന്റെ റീമേക്കാണ്. സെപ്തംബർ 24ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
അഹാൻ ഷെട്ടിയുടെ തടപ് പൂർത്തിയായി
2018ൽ തെലുങ്കിൽ പുറത്തിറങ്ങിയ ആർ എക്സ് 100 എന്ന ചിത്രത്തിന്റെ ബോളിവുഡ് പതിപ്പാണിത്. 2014ൽ തെലങ്കാനയിൽ നടന്ന യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയായിരുന്നു ചിത്രത്തിന്റെ കഥ. തെലുങ്കിൽ കാര്‍ത്തികേയ ഗുമ്മകൊണ്ടയും പഞ്ചാബി നടി പായൽ രജ്പുത്തുമായിരുന്നു പ്രധാന താരങ്ങളായത്. അജയ് ഭൂപതിയായിരുന്നു സംവിധായകൻ.